തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷം ഇവിടം നന്ദിഗ്രാമിലേത് പോലെയാക്കാൻ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
കേരളത്തിൽ വിവിധ ഇടങ്ങളിൽ കെ-റെയിൽ വിരുദ്ധ സമരങ്ങൾ ശക്തമാവുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം വരുന്നത്. രാജ്യസഭാ സീറ്റ് വിവാദത്തിലും കോടിയേരി നിലപാട് വ്യക്തമാക്കി.
സിപിഐ രാജ്യസഭാ സീറ്റ് വില പേശി വാങ്ങിയെന്ന പരാമർശങ്ങൾ ശരിയല്ല. സിപിഐ വില പേശുന്ന പാർട്ടിയല്ല. എൽഡിഎഫ് തീരുമാനം അനുസരിച്ചാണ് സീറ്റ് വിഭജനം നടന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, കെ-റെയിൽ സർവേക്കെതിരെ ഇന്ന് തിരൂർ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങളുടെ പ്രതിഷേധം നടന്നിരുന്നു. പോലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ വെങ്ങാനൂർ ജുമാ മസ്ജിദിന്റെ പറമ്പിൽ കല്ലിടുന്നത് ഉദ്യോഗസ്ഥർ നിർത്തിവച്ചു. എന്നാൽ സ്വകാര്യ ഭൂമിയിൽ കല്ലിടുന്നത് പുരോഗമിക്കുകയാണ്.
Read Also: യുദ്ധ നഷ്ടം നികത്താൻ റഷ്യയ്ക്ക് തലമുറകൾ വേണ്ടിവരും; സെലെൻസ്കി








































