‘എന്തൊരു മികച്ച പ്രകടനം!’; ‘നായാട്ടി’ലെ ജോജുവിന്റെ അഭിനയമികവിന് കൈയ്യടിച്ച് രാജ്‌കുമാർ റാവു

By Staff Reporter, Malabar News
rajkumar-rao
Ajwa Travels

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ‘നായാട്ടി’ലെ ജോജു ജോർജിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് നടന്‍ രാജ്‌കുമാർ റാവു. എന്തൊരു മികച്ച പ്രകടനമാണ് താങ്കളുടേതെന്നാണ് ചിത്രം കണ്ട രാജ്‌കുമാര്‍ ജോജുവിനെ അറിയിച്ചത്. ഇന്‍സ്‌റ്റഗ്രാമിലൂടെ ആയിരുന്നു താരം ജോജുവിനെ അഭിനന്ദിച്ചത്.

ചിത്രം തനിക്കേറെ ഇഷ്‌ടമായെന്നും രാജ്‌കുമാർ സന്ദേശത്തിൽ കുറിച്ചു. ജോജു തന്നെയാണ് ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തത്‌.

 

View this post on Instagram

 

A post shared by JOJU (@joju_george)

‘എന്തൊരു മികച്ച പ്രകടനമായിരുന്നു സര്‍ നിങ്ങളുടേത്. ചിത്രം വളരെയധികം ഇഷ്‌ടമായി. ഇത്തരം പെര്‍ഫോമന്‍സിലൂടെ ഞങ്ങളെപ്പോലെ ഉള്ളവരെ ഇനിയും അതിശയിപ്പിച്ചു കൊണ്ടിരിക്കുക’, രാജ്‌കുമാർ ഇന്‍സ്‌റ്റഗ്രാമിൽ എഴുതി.

രാജ്‌കുമാറിന്റെ അഭിനന്ദനം തനിക്ക് ‘നായാട്ടി’നായി ലഭിച്ച ആദ്യ അവാർഡാണെന്ന് സന്ദേശം പങ്കുവെച്ചുകൊണ്ട് ജോജു കുറിച്ചു. താൻ ഏറെ ഇഷ്‌ടപ്പെടുന്ന നടൻമാരിൽ ഒരാളാണ് രാജ്‌കുമാറെന്നും അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ഏറെ സ്‌പർശിച്ചുവെന്നും ജോജു കുറിച്ചു.

മാർട്ടിൻ പ്രക്കാട്ടിന്റെ മറ്റ് ചിത്രങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്‌തമായ ‘നായാട്ടി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും ചിത്രത്തിലുണ്ട്.

പോലീസിന്റെ ദൈനംദിന പ്രവൃത്തികളും വ്യക്‌തിജീവിതവും മുതല്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലികള്‍ സൃഷ്‌ടിക്കുന്ന മാനസിക സമ്മര്‍ദവും, രാഷ്‌ട്രീയക്കാരുടെ കളിപ്പാവകളായി മാറേണ്ടി വരുന്ന അവസ്‌ഥയുമെല്ലാം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഉദ്വേഗഭരിതമായ രംഗങ്ങളാലും താരങ്ങളുടെ മികവാർന്ന പ്രകടനത്താലും ‘നായാട്ട്’ പ്രേക്ഷകമനം കീഴടക്കുകയാണ്.

Read Also: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി വീണ്ടും രമേഷ് പവാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE