ചൈനയിലെ റീ-റിലീസ്; കളക്ഷൻ റെക്കോർഡിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ച് ‘അവതാർ’

By Staff Reporter, Malabar News
avatar
Ajwa Travels

ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമ എന്ന റെക്കോർഡ് തിരിച്ചു പിടിച്ച് അവതാര്‍. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്‌ത ഈ ചിത്രം ചൈനയില്‍ വീണ്ടും റിലീസ് ചെയ്‌തതോടെയാണ് അവഞ്ചേഴ്‌സിനെ മറികടന്ന് അവതാർ വീണ്ടും ഒന്നാമത് എത്തിയത്. ചൈന റീ-റിലീസിൽ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ടുതന്നെ 12.3 മില്യൺ യുഎസ് ഡോളറുകള്‍ സ്വന്തമാക്കി. ആകെ 2.82 ബില്യൺ ഡോളര്‍ കളക്‌ഷൻ ചിത്രം നേടി.

2.79 ബില്യൺ ഡോളറാണ് അവഞ്ചേഴ്‌സ് നേടിയത്. ഈ നേട്ടത്തില്‍ ജെയിംസ് കാമറൂണിനെ അഭിനന്ദിച്ച് അവഞ്ചേഴ്‌സ് സംവിധായകരായ റൂസോ ബ്രദേഴ്‌സ് രംഗത്തെത്തി. അതേസമയം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഒരു വര്‍ഷം കൂടി നീട്ടി. ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന ചിത്രം 2022ലായിരിക്കും റിലീസ് ചെയ്യുക.

Read Also: ഇന്ത്യ-ഇംഗ്‌ളണ്ട് മൂന്നാം ടെസ്‌റ്റിന് ഒരുക്കിയ പിച്ച് ശരാശരിയെന്ന് ഐസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE