സിനിമ- സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിക്കാം; കേന്ദ്രസര്‍ക്കാര്‍

By News Desk, Malabar News
MalabarNews_shooting restarting
Representation Image
Ajwa Travels

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തി വെച്ചിരുന്ന സിനിമകളുടേയും സീരിയലുകളുടേയും മറ്റു പരിപാടികളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് കേന്ദ്രത്തിന്റെ തീരുമാനം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഷൂട്ടിംഗ് പുനരാരംഭിക്കാന്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണം, ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിക്കുന്നവര്‍ ഒഴികെ ലൊക്കേഷനിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമായിരിക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിച്ചു വേണം ജോലി ചെയ്യാന്‍. ഷൂട്ടിംഗ് സംഘം ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. ഷൂട്ടിംഗ് സ്ഥലങ്ങളില്‍ സാനിറ്റൈസേഷന്‍ ഉറപ്പാക്കണം. മറ്റു അണുനശീകരണികളും അവിടെ ലഭ്യമായിരിക്കണം. ഒരു കാരണവശാലും ഷൂട്ടിംഗ് സെറ്റിലും പരിസരത്തും ആള്‍ക്കൂട്ടം ഉണ്ടാവുന്ന അവസ്ഥ പാടില്ലെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE