നായകനും നിര്‍മ്മാതാവും ദുല്‍ഖര്‍; റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പുതുമുഖങ്ങളെ തേടുന്നു

By Team Member, Malabar News
Malabarnews_dulquer and roshan
ദുൽഖർ സൽമാൻ, റോഷൻ ആന്‍ഡ്രൂസ്
Ajwa Travels

‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയോടെ ആരംഭിക്കും. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മാണം നിര്‍വഹിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വേഫെയറര്‍ ഫിലിംസിന്റെ ബാനറിലാണ് ദുല്‍ഖര്‍ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

ചിത്രത്തിലേക്ക് പുതുമുഖ താരങ്ങളെ തേടുന്ന വിവരമാണ് ഇപ്പോള്‍ പുതുതായി പുറത്തുവന്നിട്ടുള്ളത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്‌തമാക്കിയത്. 15 നും 70 നും ഇടയില്‍ പ്രായമുള്ള സ്‌ത്രീ-പുരുഷ അഭിനേതാക്കളെയാണ് ആവശ്യമുള്ളത്. അപേക്ഷിക്കുന്നവരില്‍ നിന്നും ഷോര്‍ട്ട് ലിസ്‌റ്റ് ചെയ്‌ത ശേഷം ഒഡീഷന്‍ നടത്തി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡിസംബറോടെ അഭിനയക്യാംപ് നടത്തുമെന്ന് ദുല്‍ഖര്‍ പോസ്‍റ്റില്‍ പറയുന്നു. ഒപ്പം തന്നെ കഴിവുള്ള നവാഗതരെ സിനിമയിലേക്ക് കൊണ്ടുവരികയാണ് വേഫെയറര്‍ ഫിലിംസ് ലക്ഷ്യം വെക്കുന്നതെന്നും ദുല്‍ഖര്‍ തന്റെ പോസ്‍റ്റില്‍ വ്യക്‌തമാക്കുന്നുണ്ട്.

ത്രില്ലര്‍ ഗണത്തിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വച്ചിരിക്കുന്നത് ബോബി-സജ്‌ഞയ് ആണ്. മണിയറയിലെ അശോകന്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ദുല്‍ഖര്‍ നിര്‍മ്മാണം നിര്‍വഹിച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദുല്‍ഖറും എത്തിയിരുന്നു. കുറുപ്പ് എന്ന ചിത്രമാണ് മലയാളത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന അടുത്ത ദുല്‍ഖര്‍ ചിത്രം. ഒപ്പം തന്നെ തമിഴില്‍ വാന്‍, ഹേയ് സിനാമിക എന്നീ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്.

Read also : ശ്രിയ ശരൺ മുഖ്യവേഷത്തിൽ; ‘ഗമനം’ ട്രെയ്‌ലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE