റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 11 പേർ മരിച്ചു. പുതിയതായി 970 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 896 പേർ രോഗ മുക്തരായി. രാജ്യത്ത് അകെ റിപ്പോർട് ചെയ്ത കേസുകളുടെ എണ്ണം 4,05,940 ആയി.
ഇതിൽ 3,89,598 പേർ രോഗ മുക്തരായി. രാജ്യത്ത് ആകെ മരണസംഖ്യ 6,834 ആണ്. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,508 പേർ ചികിൽസയിലുണ്ട്. ഇവരിൽ 1087 പേരുടെ നില ഗുരുതരമാണ്. ചികിൽസയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്.





































