Fri, Feb 20, 2026
23 C
Dubai
Home Tags Entertainment news

Tag: Entertainment news

ഒടിടി റിലീസിനൊരുങ്ങി ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’; മുഖ്യവേഷത്തിൽ റിമയും ജിതിൻ പുത്തഞ്ചേരിയും

റിമ കല്ലിങ്കലിനെയും ജിതിന്‍ പുത്തഞ്ചേരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' ഒടിടി റിലീസിന് ഒരുങ്ങുന്നു. നീസ്ട്രീം, സൈന, കേവ്, റൂട്ട്സ് തുടങ്ങിയ പ്ളാറ്റ്‌ഫോമുകളിലൂടെ...

‘ബ്രോ ഡാഡി’ ടീം കേരളത്തിലേക്ക്; ചിത്രീകരണം ഉടൻ ആരംഭിക്കും

'ലൂസിഫറി'ന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' കേരളത്തിൽ ചിത്രീകരിക്കും. നിബന്ധനകളോടെ കേരളത്തിൽ ചിത്രീകരണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് തീരുമാനം. രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം കേരളത്തിലെ ഷൂട്ടിങ്...

കണ്ണൻ താമരക്കുളത്തിന്റെ ‘വിരുന്ന്’ കേരളത്തിൽ ചിത്രീകരണം ആരംഭിച്ചു!

ഇന്നുമുതൽ സംസ്‌ഥാനത്ത്‌ സിനിമകളുടെ ചിത്രീകരണ അനുമതി ലഭ്യമായ സാഹചര്യത്തിൽ 'വിരുന്ന്' ചിത്രീകരണം ആരംഭിച്ച് കണ്ണൻ താരമക്കുളം. ഇദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമ ഇന്നലെ അനുമതി പ്രഖ്യാപിച്ച ഉടനെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ഇന്ന്...

പൃഥ്വി-ജോജു കോമ്പിനേഷന്റെ ‘സ്‌റ്റാർ’ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു

കോവിഡ് പ്രതിസന്ധി കാരണം റിലീസ് നീട്ടിവെച്ചിരുന്ന 'സ്‌റ്റാർ' സിനിമയിലെ ലിറിക്കൽ സോങ് റിലീസ് ചെയ്‌തു. ബികെ ഹരിനാരായണന്റെ വരികൾക്ക് രഞ്‌ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജും ജോജു ജോർജും...

സണ്ണി വെയ്‌നിന്റെ പുതിയ ചിത്രം ‘പിടികിട്ടാപ്പുള്ളി’ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

സണ്ണി വെയ്ൻ, അഹാന കൃഷ്‌ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, മഞ്‌ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് പോസ്‌റ്റര്‍ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. ജിഷ്‌ണു ശ്രീകണ്‌ഠനാണ്...

‘കനകം കാമിനി കലഹം’; കാത്തിരുന്ന ടീസറെത്തി

പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്' ശേഷം നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കനകം കാമിനി കലഹ'ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രസകരമായൊരു കോമഡി വിരുന്നായിരിക്കും...

‘ബാഹുബലി’ നെറ്റ്ഫ്ളിക്‌സ് വെബ് സീരീസില്‍ നയന്‍താരയും

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ബാഹുബലി'യെ ആസ്‌പദമാക്കി നെറ്റ്ഫ്ളിക്‌സ് ഒരുക്കുന്ന വെബ് സീരീസിൽ നയന്‍താരയും ഭാഗമാകുന്നതായി റിപ്പോർട്. ലെറ്റ്‌സ് ഒടിടി ഗ്ളോബലാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. ‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്’ എന്ന് പേരിട്ടിരിക്കുന്ന...

മിഷൻ സി; ഒരു മില്യൺ താണ്ടി ‘പരസ്‌പരം ഇനിയൊന്നും‘ ഗാനം

അപ്പാനി ശരത് നായകനാകുന്ന മിഷൻ സിയിലെ ‘പരസ്‌പരം ഇനിയൊന്നും‘ എന്നുതുടങ്ങുന്ന ഗാനം നാല് ദിവസംകൊണ്ട് 12 ലക്ഷം ആസ്വാദകരെയും കടന്നു മുന്നേറുകയാണ്. ആസ്വാദക ഹൃദയങ്ങളെ ശക്‌തമായി കീഴടക്കിയ ഗാനം ആലപിച്ചത് നിഖിൽ മാത്യുവാണ്. മിഷൻ...
- Advertisement -