ഒടിടി റിലീസിനൊരുങ്ങി ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’; മുഖ്യവേഷത്തിൽ റിമയും ജിതിൻ പുത്തഞ്ചേരിയും

By Staff Reporter, Malabar News
santhoshathinte onnam rahasyam-movie
Ajwa Travels

റിമ കല്ലിങ്കലിനെയും ജിതിന്‍ പുത്തഞ്ചേരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. നീസ്ട്രീം, സൈന, കേവ്, റൂട്ട്സ് തുടങ്ങിയ പ്ളാറ്റ്‌ഫോമുകളിലൂടെ ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്യുക.

85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ജിതിന്‍ പുത്തഞ്ചേരി ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നീരജ രാജേന്ദ്രനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കെ ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന സിനിമ, ബന്ധുക്കള്‍ അറിയാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകയായ മരിയയും അഭിനയ മോഹവുമായി നടക്കുന്ന ജിതിനും തമ്മിൽ ഒരു കാര്‍ യാത്രക്കിടെ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളെയാണ് വരച്ചുവെക്കുന്നത്. ആ കാറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സിനിമയുടെ പശ്‌ചാത്തലം എന്നാണ് ലഭിക്കുന്ന വിവരം.

സംവിധായകന്‍ ഡോണ്‍ പാലത്തറയും അഭിനേതാക്കളായ റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും ചേര്‍ന്നാണ് സിനിമയുടെ സംഭാഷണം തയ്യാറാക്കുന്നത്. സജി ബാബു ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബേസില്‍ സിജെ ആണ്.

Most Read: ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഡെൽഹിയിലേക്ക്; ജാമിയ മിലിയയിൽ അന്ത്യവിശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE