‘ബാഹുബലി’ നെറ്റ്ഫ്ളിക്‌സ് വെബ് സീരീസില്‍ നയന്‍താരയും

By Staff Reporter, Malabar News
bahubali before the beginning
Ajwa Travels

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘ബാഹുബലി’യെ ആസ്‌പദമാക്കി നെറ്റ്ഫ്ളിക്‌സ് ഒരുക്കുന്ന വെബ് സീരീസിൽ നയന്‍താരയും ഭാഗമാകുന്നതായി റിപ്പോർട്. ലെറ്റ്‌സ് ഒടിടി ഗ്ളോബലാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. ‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്’ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും.

ആനന്ദ് നീലകണ്‌ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന പുസ്‌തകത്തെ അടിസ്‌ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സീരീസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

സീരീസില്‍ ‘ശിവകാമി ദേവി’യുടെ ചെറുപ്പം അഭിനയിക്കുന്നത് നടി വാമിഖ ഗപ്പിയാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. മഹിഷ്‌മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ആറ് സീസണുകളായി ഒരുങ്ങുന്ന സീരിസിന്റെ ആദ്യ സീസണില്‍ ഒന്‍പത് എപ്പിസോഡുകളാണ് ഉള്ളത്.

സുനില്‍ പല്‍വാലാണ് സീരിസില്‍ കട്ടപ്പയായി എത്തുന്നത്. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

രണ്ട് ഭാഗങ്ങളുള്ള ചലച്ചിത്ര പരമ്പരയായി തെലുങ്കിലും തമിഴിലുമായാണ് രാജമൗലിയുടെ ‘ബാഹുബലി’ ചിത്രീകരിച്ചത്. 2015 ജൂലൈ 10ന് ‘ബാഹുബലി: ദി ബിഗനിങ്ങും’ 2017 ഏപ്രില്‍ 28ന് രണ്ടാം ഭാഗമായ ‘ബാഹുബലി: ദി കണ്‍ക്ളൂഷ’നും പുറത്തിറങ്ങി.

ഇംഗ്ളീഷ്, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ ആനിമേറ്റഡ് സീരീസ്, ഗ്രാഫിക് നോവല്‍, ഇംഗ്ളീഷില്‍ ഒരു ട്രൈയോളജി നോവല്‍ സീരീസ് എന്നിങ്ങനെ പുറത്തിറങ്ങിയ ചിത്രം 1650 കോടിയുടെ വമ്പന്‍ വിജയമാണ് നേടിയത്. പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബട്ടി, രമ്യ കൃഷ്‌ണ, നാസര്‍, തമന്ന, സത്യരാജ്, സുധീപ് തുടങ്ങി തമിഴ്-തെലുങ്ക് ചലചിത്ര മേഖലയിലെ പ്രമുഖർ അണിനിരന്ന ചിത്രത്തിന്റെ സാങ്കേതിക മികവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Most Read: വിയർപ്പും ശരീര ദുർഗന്ധവും തടയാം; ചില പൊടിക്കൈകൾ ഇതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE