സണ്ണി വെയ്ൻ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന് എന്നിവരാണ് പോസ്റ്റര്‍ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്.
ജിഷ്ണു ശ്രീകണ്ഠനാണ് ചിത്രത്തിന്റെ സംവിധായകന്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ബൈജു സന്തോഷ്, ലാലു അലക്സ്, സൈജു കുറുപ്പ്, ജിഷ്ണു ശ്രീകണ്ഠന് എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ക്രൈം കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സുമേഷ് വി റോബിനാണ്. അജോയ് സാമുവൽ ഛായാഗ്രഹണം നിർവഹിക്കുന്നു. പിഎസ് ജയഹരിയാണ് സംഗീത സംവിധാനം. വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചന.
Read Also: സുമിത് നാഗലിന് ഒളിമ്പിക്സ് യോഗ്യത; ബൊപ്പണ്ണ പുറത്ത്