മിഷൻ സി; ഒരു മില്യൺ താണ്ടി ‘പരസ്‌പരം ഇനിയൊന്നും‘ ഗാനം

By Desk Reporter, Malabar News
Mission C; 'Parasparam Iniyonnum' song crossed a million listeners
Ajwa Travels

അപ്പാനി ശരത് നായകനാകുന്ന മിഷൻ സിയിലെപരസ്‌പരം ഇനിയൊന്നും എന്നുതുടങ്ങുന്ന ഗാനം നാല് ദിവസംകൊണ്ട് 12 ലക്ഷം ആസ്വാദകരെയും കടന്നു മുന്നേറുകയാണ്. ആസ്വാദക ഹൃദയങ്ങളെ ശക്‌തമായി കീഴടക്കിയ ഗാനം ആലപിച്ചത് നിഖിൽ മാത്യുവാണ്.

മിഷൻ സി ഗാനങ്ങളുടെ വിതരണാവകാശം നേടിയ മനോരമ മ്യുസിക്‌സ് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനൽവഴി റിലീസ് ചെയ്‌ത ഗാനമാണ് വെറും 96 മണിക്കൂറുകൾ കൊണ്ട് 13 ലക്ഷത്തോളം ആസ്വാദക ഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നത്.

ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകക്കായിരുന്നു. മലയാള സിനിമയിൽ ആദ്യമായാണ് ഒരു സിനിമ സെൻസറിംഗിന് മുൻപ് ഡബ്ബിംഗ് അവകാശം വിറ്റുപോകുന്നത്. മിഷൻ സി ചിത്രീകരണ സമയം മുതൽ നിരവധി കാരണങ്ങൾകൊണ്ട് വാർത്താ പ്രാധാന്യം നേടിയ ചിത്രമാണ്.

റിയലിസ്‌റ്റിക് ആക്ഷന്‍ റോഡ് ത്രില്ലര്‍ മൂവിയായ മിഷൻ സി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സിനിമയാണ്. എം സ്‌ക്വയർ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന സിനിമയിൽ മലയാളികളുടെ പ്രിയതാരം കൈലാഷും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു.

സെൻസറിലേക്ക് പ്രവേശിച്ച സിനിമ ഓഗസ്‌റ്റ് മാസത്തോടെ റിലീസ് ചെയ്യും. ഒടിടി റിലീസ് ആയിരിക്കും എന്നത് നേരെത്തെ സംവിധായകൻ വ്യക്‌തമാക്കിയിരുന്നു. ഈ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ‘മിഷൻ സി‘ എന്ന ലിങ്കിൽ വായിക്കാം.

Most Read: വാട്‍സ്ആപ്പ് സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ല; നിർണായക പരാമർശവുമായി സുപ്രീം കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE