ഇനിയുള്ള പ്രയാണത്തിന് ഈ അനുഗ്രഹം മതി; ജോഷിയുടെ വാക്കുകളെ കുറിച്ച് വിനോദ് ഗുരുവായൂർ

By Desk Reporter, Malabar News
This blessing is enough for the next journey; Vinod Guruvayoor on Joshiy's words
ജോഷിക്കൊപ്പം വിനോദ് ഗുരുവായൂർ
Ajwa Travels

കൊമേഴ്‌സ്യൽ സിനിമയുടെ കിംഗ് ഡയറക്‌ടർ ജോഷി, മിഷൻ സി എന്ന തന്റെ പുതിയ സിനിമയുടെ പ്രിവ്യു ഷോ കാണാനെത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകൻ വിനോദ് ഗുരുവായൂർ. ചിത്രം എറണാകുളം ലാൽ മീഡിയയിൽ കണ്ട ശേഷം ജോഷി തന്നെ അഭിനന്ദിച്ചു എന്നും അത് തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരമാണെന്നും വിനോദ് ഗുരുവായൂർ പറഞ്ഞു.

ജോഷി ചിത്രം കാണാൻ എത്തിയതിനെക്കുറിച്ചും തന്നെ അഭിനന്ദിച്ചതിനെ കുറിച്ചും നടൻ കൈലാഷും കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്‌റ്റിട്ടിരുന്നു. ജോഷിയെ ജനപ്രിയ മലയാള സിനിമയുടെ കാരണവരും കാർണിവലും എന്ന് വിശേഷിപ്പിച്ച പ്രസ്‌തുത പോസ്‌റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഞാൻ ആദ്യമായി ചെയ്യുന്ന ആക്ഷൻ സിനിമ, ജോഷിസർന് മുൻപിൽ ആദ്യം കാണിക്കാൻ കഴിഞ്ഞു എന്നത് എന്റെ മഹാഭാഗ്യമാണ്. സിനിമ കഴിഞ്ഞശേഷം ചേർത്ത് പിടിച്ചു പറഞ്ഞ വാക്കുകൾ എനിക്ക് കിട്ടിയ നാഷണൽ അവാർഡാണ്. എന്റെ കണ്ണ് ഈറനണിഞ്ഞ നിമിഷങ്ങളായിരുന്നു ആ സമയം. ഒരുപാടു പ്രതിസന്ധികൾ ജീവിതത്തിലുണ്ടായപ്പോഴും, സിനിമ മാത്രമാണ് തന്റെ ജീവിതം എന്നുറപ്പിച്ച് നിന്നതിനു ആദ്യമായി കിട്ടിയ അംഗീകാരം. ഗുരുനാഥൻ മനസ് നിറഞ്ഞു തന്ന ഊർജം. അത് മാത്രം മതി എനിക്ക് ഇനിയുള്ള പ്രയാണത്തിന്‘ – ഗുരുനാഥനോടുള്ള നന്ദി സൂചിപ്പിച്ചുകൊണ്ട് തന്റെ സാമൂഹമാദ്ധ്യമ പേജിൽ വിനോദ് ഗുരുവായൂർ കുറിച്ചു.

Mission C Malayalam Movieഅതിസാഹസിക രംഗങ്ങൾ കൊണ്ടും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ട്രെയിലർ പുറത്തിറക്കിയും ഹൃദയങ്ങളെ കീഴടക്കിയ ഗാനംകൊണ്ടും പ്രേക്ഷക-മാദ്ധ്യമ ശ്രദ്ധനേടിയ സിനിമയാണ് മിഷൻ സി‘. സകലകലാശാല എന്ന സിനിമക്ക് ശേഷം കഥയും തിരക്കഥയും എഴുതി വിനോദ് ഗുരുവായൂർ തന്നെ സംവിധാനവും നിർവഹിക്കുന്ന, അപ്പാനി ശരത്ത് നായകനായെത്തുന്ന ഈ ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. മിഷൻ സിയുടെ കൂടുതൽ വാർത്തകൾ ‘ഇവിടെ’ വായിക്കാം.

Most Read: സിനിമാട്ടോഗ്രാഫ് ബില്ല്; ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അപകടകരമായി ബാധിക്കുമെന്ന് പാ രഞ്‌ജിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE