Tue, Jul 21, 2026
33.5 C
Dubai
Home Tags Kerala health department

Tag: kerala health department

സംസ്‌ഥാനത്ത് ഒമൈക്രോൺ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമൈക്രോണ്‍ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും...

കോവിഡ് വാക്‌സിനേഷന്‍; ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചു

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്‌ച ആരംഭിക്കുന്ന പശ്‌ചാത്തലത്തില്‍ ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്‌ഥാനതല മീറ്റിംഗുകള്‍...

ഒമൈക്രോൺ; പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത, കരുതല്‍ പ്രധാനമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ഓർമിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിച്ച് സംസ്‌ഥാനത്ത്...

കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്‌റ്റിനെ നിയമിച്ചു

തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്‌റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്‌റ്റിനെ നിയമിക്കുന്നത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തുടങ്ങുന്നതിന്...

ഒമൈക്രോണ്‍; ഇ-സഞ്‌ജീവനി സേവനങ്ങള്‍ ശക്‌തിപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ-സഞ്‌ജീവനി ശക്‌തിപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇതിലുള്ളത്. പുതിയ സാഹചര്യത്തില്‍...

സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി 'മെഡിസെപി'ന് മന്ത്രിസഭയുടെ അംഗീകാരം. 2022 ജനുവരി ഒന്ന് മുതൽ പദ്ധതി ആരംഭിക്കും. പദ്ധതിയിൽ അംഗങ്ങളായി നിശ്‌ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും അംഗത്വം...

ഒമൈക്രോൺ; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്‌ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം...

75 ശതമാനം പിന്നിട്ട് സംസ്‌ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍

തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്‌ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703)...
- Advertisement -