Tag: kozhikode news
ഇരവഴിഞ്ഞിപ്പുഴയിൽ മൂന്ന് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു
കോഴിക്കോട്: ഇരവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു. കാരശ്ശേരി സ്വദേശികളായ കബീറിന്റെ മകൻ അലി ആഷ്‌ബിൻ, മുസ്‌തഫ കളത്തിങ്ങലിന്റെ മകൻ നിഹാൽ, കളത്തിങ്ങൽ രസിലിന്റെ മകൻ നാസൽ എന്നിവർക്കാണ് കടിയേറ്റത്. മൂന്നുപേർക്കും...
കനത്തമഴയിൽ ഓടയിൽ വീണ് കാണാതായ വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽ വീണ് കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കമഴ്‌ന്ന് കിടക്കുന്ന രൂപത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...
നാദാപുരത്ത് ബിരുദ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ചന്ദന, നൃത്താധ്യാപിക...
ഷഹബാസ് കൊലപാതകം; ‘നഞ്ചക്ക് സഹോദരന്റേത്, ആക്രമണം പഠിച്ചത് യൂട്യൂബിൽ നിന്ന്’
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ വിദ്യാർഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യൂട്യൂബിൽ നിന്നെന്ന് വ്യക്‌തമായി. നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഷഹബാസിന് ഗുരുതരമായി...
ഷഹബാസ് കൊലപാതകം; ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ, ആക്രമണത്തിൽ നേരിട്ട് പങ്ക്
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ. പത്താം ക്ളാസ് വിദ്യാർഥിയാണ് അറസ്‌റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്തയാളാണ്. താമരശ്ശേരി സ്വദേശിയായ വിദ്യാർഥിയെ ഇന്ന് ജുവനൈൽ...
‘ഷഹബാസ് എഴുതേണ്ട പരീക്ഷ പ്രതികൾ എഴുതേണ്ട; പ്രതിഷേധം, സംഘർഷാവസ്‌ഥ
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾക്കെതിരെ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്‌ഥ. പ്രതികളായ വിദ്യാർഥികളെ പത്താം ക്ളാസ് പരീക്ഷ എഴുതിക്കുന്നതിന് എതിരേയായിരുന്നു പ്രതിഷേധം.
ഇതോടെ, വിദ്യാർഥികൾക്ക് വെള്ളിമാടുകുന്ന്...
ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവം; നഞ്ചക്ക് കണ്ടെത്തി, ഫോണുകളിൽ നിർണായക തെളിവ്
കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ താമരശ്ശേരിയിൽ പത്താം ക്ളാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പോലീസ്. ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക്ക് പ്രതികളിൽ ഒരാളുടെ വീട്ടിലെ അലമാരയിൽ നിന്നാണ്...
ആയുധംകൊണ്ട് മർദ്ദനം, ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്‌റ്റുമോർട്ടം റിപ്പോർട്
കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വലതുചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, മരിച്ച ഷഹബാസിന്റെ മൃതദേഹം താമരശ്ശേരിയിലെ...



































