Tag: Loka Jalakam_Pakistan
ബലാൽസംഗക്കേസ് പ്രതികൾക്ക് മരുന്നിലൂടെ വന്ധ്യംകരണം; ബിൽ പാസാക്കി പാകിസ്‌ഥാന്‍
ഇസ്ളാമാബാദ്: ഒന്നിലധികം ബലാൽസംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം (കെമിക്കല്‍ കാസ്‌ട്രേഷന്‍) നടത്താനുള്ള ബില്‍ പാകിസ്‌ഥാന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം ഭേദഗതി ചെയ്യുന്നതാണ് ബില്‍.
രാജ്യത്ത് സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ബലാൽസംഗ...
പാകിസ്‌ഥാനില്‍ വീണ്ടും ഇന്ധന വില കൂട്ടാനൊരുങ്ങി സര്‍ക്കാര്‍
ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്‌ഥാനില്‍ വീണ്ടും ഇന്ധന വില കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. പ്രതിസന്ധി മറികടക്കാൻ വായ്‌പ നല്‍കണമെന്ന പാകിസ്‌ഥാന്റെ ആവശ്യം അംഗീകരിക്കണമെങ്കില്‍ ഇന്ധന വില ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ്...
സാമ്പത്തിക പ്രതിസന്ധി; പാകിസ്‌ഥാന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ
ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായ റിയാദില്‍ കൂടിക്കാഴ്‌ച നടത്തി. പിന്നാലെ പാകിസ്‌ഥാന് സാമ്പത്തിക സഹായം നല്‍കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ്...
ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന് പാകിസ്‌ഥാൻ; അപേക്ഷ തള്ളി എഫ്എടിഎഫ്
ലാഹോർ: ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന പാകിസ്‌ഥാന്റെ അപേക്ഷ തള്ളി എഫ്എടിഎഫ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നിരന്തരമായ സമ്മർദ്ദം കണക്കിലെടുത്താണ് എഫ്എടിഎഫിന്റെ തീരുമാനം. പാകിസ്‌ഥാൻ സ്വീകരിച്ച നടപടികൾ ഗ്രേ ലിസ്‌റ്റിൽ നിന്നും ഒഴിവാക്കാൻ...
പാകിസ്‌ഥാനിൽ ഭൂചലനം; കുട്ടികളടക്കം 20 മരണം, നിരവധി പേർക്ക് പരിക്ക്
ഇസ്‌ലാമാബാദ്: തെക്കൻ പാകിസ്‌ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ 20 മരണം. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റുവെന്ന് സർക്കാർ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മേൽക്കൂരകളും മതിലുകളും തകർന്നുവീണാണ് കൂടുതൽ മരണം സംഭവിച്ചത്....
പാകിസ്‌ഥാനിൽ മുഹമ്മദലി ജിന്നയുടെ പ്രതിമ തകർത്തു
കറാച്ചി: പാകിസ്‌ഥാനില്‍ രാഷ്‌ട്ര പിതാവായ മുഹമ്മദലി ജിന്നയുടെ പ്രതിമ ബോംബ് വെച്ചു തകര്‍ത്തു. ആഭ്യന്തര സംഘര്‍ഷം ശക്‌തമായ ബലൂചിസ്‌ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തുറമുഖ നഗരത്തിലാണ് സംഭവം. നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി...
പാകിസ്‌ഥാനിൽ സ്‌ഫോടനം: മൂന്ന് മരണം; 50 പേർക്ക് പരിക്ക്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെൻട്രൽ പാകിസ്‌ഥാനിൽ ഷിയ മുസ്‌ലിങ്ങൾ കൂടിത്താമസിക്കുന്ന സ്‌ഥലത്താണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നെങ്കിലും എങ്ങനെയാണ് സ്‌ഫോടനമുണ്ടായത്...
പാകിസ്‌ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസ്; 50 പേര്‍ അറസ്‌റ്റില്‍
ലാഹോർ: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഗണേശക്ഷേത്രം തകർത്ത സംഭവത്തിൽ 50 പേരെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. പ്രവിശ്യാ മുഖ്യമന്ത്രി ഉസ്‌മാൻ ബുവസ്‌ദാറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അറസ്‍റ്റിലായവരുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തിൽ 150...






































