ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന് പാകിസ്‌ഥാൻ; അപേക്ഷ തള്ളി എഫ്എടിഎഫ്

By Staff Reporter, Malabar News
FATF-grey-list
Ajwa Travels

ലാഹോർ: ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന പാകിസ്‌ഥാന്റെ അപേക്ഷ തള്ളി എഫ്എടിഎഫ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നിരന്തരമായ സമ്മർദ്ദം കണക്കിലെടുത്താണ് എഫ്എടിഎഫിന്റെ തീരുമാനം. പാകിസ്‌ഥാൻ സ്വീകരിച്ച നടപടികൾ ഗ്രേ ലിസ്‌റ്റിൽ നിന്നും ഒഴിവാക്കാൻ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡണ്ട് മാർക്കസ് പ്ളെയർ വ്യക്‌തമാക്കി. കനത്ത നിരാശയാണ് തിരുമാനമെന്ന് പാകിസ്‌ഥാൻ അറിയിച്ചു.

മൂന്ന് ദിവസത്തെ എഫ്എടിഎഫിന്റെ യോഗമാണ് ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന പാകിസ്‌ഥാന്റെ അപേക്ഷ അംഗീകരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ ഭീകരവാദികൾക്കും, സംഘടനകൾക്കും എതിരെ ഉചിത നടപടികൾ സ്വീകരിച്ചെന്ന പാക്കിസ്‌ഥാന്റെ നിലപാട് എഫ്എടിഎഫ് തള്ളി. ചൈന, തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾ പാകിസ്‌ഥാനെ പിന്തുണച്ചെങ്കിലും മറ്റെല്ലാ അംഗ രാജ്യങ്ങളും എതിർ നിലപാടാണ് സ്വീകരിച്ചത്.

യോഗത്തിലുടനീളം ഹാഫിസ് സയിദ്, മസൂദ് അസർ തുടങ്ങിയ ഭീകരവാദികളെ വെള്ളപൂശാനായിരുന്നു പാകിസ്‌ഥാൻ ശ്രമം. ഇത് അവർക്ക് തിരിച്ചടിയായി. ഐക്യരാഷ്‌ട്ര സഭ ഭീകരവാദികളായി പ്രഖ്യാപിച്ച ഹാഫിസ് സയിദ്, മസൂദ് അസർ തുടങ്ങിയവർക്കെതിരെ പാകിസ്‌ഥാൻ സ്വീകരിച്ച നടപടികൾ ഫലപ്രദമല്ലെന്നും യോഗം വിലയിരുത്തി.

Read Also: സംസ്‌ഥാനത്ത് പരക്കെ മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE