Tag: malabar news from kannur
ഭീഷണിയായി ഒമൈക്രോൺ; കരുതലോടെ കാസർഗോഡ്, വാക്‌സിനേഷൻ ഊർജിതമാക്കും
കാസർഗോഡ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനിടെ ജില്ലയിൽ മുന്നൊരുക്കങ്ങൾ ശക്‌തമാകുന്നു. രണ്ടാം ഡോസ് വാക്‌സിനേഷൻ എല്ലാവർക്കും നൽകുന്നതിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിൽ...
കണ്ണൂർ കോർപറേഷൻ ഓഫിസ് മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീണ് ഗവേഷകന് പരിക്ക്
കണ്ണൂർ: കോർപറേഷൻ ഓഫിസ് മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീണ് ഗവേഷകന് പരിക്ക്. കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിൽ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോ ആയ തൃശൂർ അയ്യന്തോളിലെ ഡോ. ആന്റണിക്കാണ് (42) പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ തലയ്‌ക്കാണ് പരിക്കേറ്റത്....
കിളിയന്തറയിൽ കോവിഡ് പരിശോധന കേന്ദ്രം പൂട്ടി; യാത്രക്കാർ പ്രതിസന്ധിയിൽ
കണ്ണൂർ: കേരള-കർണാടക അതിർത്തി ചെക്ക്‌പോസ്‌റ്റായ കിളിയന്തറയിലെ ആർടിപിസിആർ പരിശോധന കേന്ദ്രം പൂട്ടി. അടച്ചിടൽ കാലത്ത് അതിർത്തി കടന്ന് എത്തുന്നവരെ പരിശോധിക്കാനും കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി സൗജന്യമായി ആർടിപിസിആറും ആന്റിജനും നടത്തിയ കേന്ദ്രമാണിത്....
പയ്യന്നൂരിൽ എൻജിനിൽ കുടുങ്ങിയ മൃതദേഹവുമായി ട്രെയിൻ ഓടിയത് പത്ത് കിലോമീറ്റർ
പയ്യന്നൂർ: ട്രെയിൻ തട്ടി മരിച്ച വയോധികന്റെ മൃതദേഹവുമായി ജബൽപൂർ-കോയമ്പത്തൂർ സൂപ്പർ ഫാസ്‌റ്റ് ഓടിയത് പത്ത് കിലോമീറ്റർ ദൂരം. തൃക്കരിപ്പൂർ മിലിയാട്ടെ തെക്കേ വീട്ടിൽ കുമാരന്റെ (74) മൃതദേഹവുമായാണ് തീവണ്ടി പത്ത് കിലോമീറ്റർ ഓടിയത്....
കണ്ണപുരം-ധർമശാല റോഡിലെ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും
കണ്ണൂർ: കണ്ണപുരം-ധർമശാല റോഡിലെ 252ആം നമ്പർ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും. ഇന്ന് രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും റെയിൽവേ ഗേറ്റ് തുറക്കുക. 13 ദിവസത്തെ അറ്റകുറ്റപ്പണിക്ക് ശേഷമാണ് ഗേറ്റ് തുറക്കുന്നത്. ഈ...
മഴ കുറഞ്ഞു; പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി
കണ്ണൂർ: മഴ മാറിനിന്നതോടെ ജില്ലയിലെ പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കനത്ത മഴയിൽ വെള്ളത്തിന്റെ കുത്തൊലിപ്പ് ഉണ്ടായ തേജസ്വിനി പുഴയിലും തിരുമേനി പുഴയിലും നിലവിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും...
മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടി
ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്തർസംസ്‌ഥാന യാത്രക്കാർ വീണ്ടും പ്രതിസന്ധിയിലായി....
ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് 12 വയസുകാരന് പരിക്കേറ്റ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക്...






































