കണ്ണപുരം-ധർമശാല റോഡിലെ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും

By Trainee Reporter, Malabar News
railway gate on Kannapuram-Dharamshala road

കണ്ണൂർ: കണ്ണപുരം-ധർമശാല റോഡിലെ 252ആം നമ്പർ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും. ഇന്ന് രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും റെയിൽവേ ഗേറ്റ് തുറക്കുക. 13 ദിവസത്തെ അറ്റകുറ്റപ്പണിക്ക് ശേഷമാണ് ഗേറ്റ് തുറക്കുന്നത്. ഈ മാസം 16 മുതൽ 25 വരെ അടച്ചിട്ട റെയിൽവേ ഗേറ്റ് പണി പൂർത്തിയാകാത്തതിനാൽ വീണ്ടും മൂന്ന് ദിവസം കൂടി അടച്ചിടുകയായിരുന്നു.

അതേസമയം, ഗേറ്റ് അടച്ചുപൂട്ടി അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ നാട്ടുകാർക്കിടയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. പണി നീളുന്നതും ഇതുവഴി ഗതാഗതം നിരോധിച്ചതും മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ഉൾപ്പെടുത്തി എം വിജിൽ എംഎൽഎ പാലക്കാട് സതേൺ റെയിൽവേ മാനേജർക്ക് കത്ത് അയച്ചിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഡിവിഷണൽ മാനേജരുമായി ഫോൺ വഴി ബന്ധപ്പെടുകയും ചെയ്‌തിരുന്നു.

ഇതേ തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്. ഇന്നലെ രാത്രി മുതൽ ഇന്ന് രാത്രി എട്ട് വരെ ജീവനക്കാർ പണിയെടുത്ത് അറ്റകുറ്റപ്പണി പൂർത്തിയാക്കുകയാണ്. എട്ട് മണിക്ക് ശേഷമാണ് ഗേറ്റ് തുറക്കുക.

Most Read: അടുത്ത അഞ്ച് ദിവസം കനത്ത മഴ; ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE