മഴ കുറഞ്ഞു; പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി

By Trainee Reporter, Malabar News
drowned to death
Representational Image
Ajwa Travels

കണ്ണൂർ: മഴ മാറിനിന്നതോടെ ജില്ലയിലെ പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കനത്ത മഴയിൽ വെള്ളത്തിന്റെ കുത്തൊലിപ്പ് ഉണ്ടായ തേജസ്വിനി പുഴയിലും തിരുമേനി പുഴയിലും നിലവിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും കുളങ്ങളും വെള്ളം കുറയാൻ തുടങ്ങിയിട്ടുണ്ട്.

കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ആയിരകണക്കിന് ആളുകൾ പ്രാഥമികാവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് തേജസ്വിനി പുഴയെയാണ്. പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളും നിരവധിയാണ്. അതേസമയം, പ്രളയകാലത്ത് ഒഴുകിയെത്തിയ കല്ലും മണലും വൻതോതിൽ പുഴയിൽ അടിഞ്ഞുകൂടി കിടക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇതോടെ പുഴയിലെ ഒട്ടുമിക്ക കയങ്ങളും താഴ്ന്ന നിലയിലാണെന്നും ഇതുമൂലം പുഴയിലെ വെള്ളം ഒഴുകിപോവുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

കോടികൾ മുടക്കി പുഴകളിൽ തടയണ നിർമിച്ചിട്ടുണ്ടെങ്കിലും മണ്ണും മണലും വന്നടിഞ്ഞതോടെ ജലം സംഭരിക്കാനും സാധിക്കാത്ത സ്‌ഥിതിയാണ്‌. പുഴയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Most Read: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോഫിയയുടെ വീട് സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE