Tag: Malabar News From Kasargod
രൂക്ഷമായി കാട്ടാനശല്യം; വ്യാപക കൃഷിനാശം
കാസർഗോഡ്: ജില്ലയിലെ പാണ്ടിക്കണ്ടം കാരക്കാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായ കൃഷിനാശമാണ് നിലവിൽ ഉണ്ടാക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളുടെ കൃഷിയിടങ്ങൾ കാട്ടാനകളുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്.
ഭയം കാരണം...
ജില്ലയിൽ സംയുക്‌ത പരിശോധന; 16 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
കാസർഗോഡ്: കഞ്ചാവ്-ലഹരി കടത്തിനെതിരെ ജില്ലയിൽ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ്-നാർക്കോട്ടിക് വിഭാഗങ്ങൾ നടത്തിയ സംയുക്‌ത പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 16 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്‌റ്റ്...
സർക്കാർ അംഗീകാരം; മംഗളൂരുവിൽ മരിച്ചവർക്കും കോവിഡ് ധനസഹായം
കാസർഗോഡ്: കോവിഡ് ബാധിച്ച് ഇതര സംസ്‌ഥാനങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്ന ജില്ലയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇതോടെ മംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ജില്ലയിലുള്ള കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കാൻ സർക്കാർ ഉത്തരവായി....
ദേശീയപാതാ വികസനം; പ്രവൃത്തികൾക്ക് തലപ്പാടിയിൽ തുടക്കം
കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലായി ആറ് കിലോമീറ്ററിലാണ് പ്രവൃത്തികൾ നടക്കുന്നത്. ആറുവരിയായി റോഡ് വെട്ടിത്തുടങ്ങി. പത്ത് കിലോമീറ്ററിൽ റോഡ് പണി ആദ്യം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇരുവശത്തുമായി സർവീസ്...
കെൽ അടുത്ത മാസം മുതൽ പ്രവർത്തനം പുനരാരംഭിക്കും; മന്ത്രി പി രാജീവ്
കാസർഗോഡ്: കേരള സർക്കാർ ഏറ്റെടുത്ത കാസർഗോട്ടെ കെൽ (കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ്) കമ്പനി ഫെബ്രുവരി പകുതിയോടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാസർഗോഡ് ബദ്രടുക്കയിലാണ് കമ്പനി സ്‌ഥിതിചെയ്യുന്നത്....
മഞ്ചേശ്വരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
കാസർഗോഡ്: മഞ്ചേശ്വരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. ഉദ്യോഗസ്‌ഥരിൽ നിന്ന് 2000 രൂപയും ഏജന്റിൽ നിന്ന് 16,280 രൂപയുമാണ് പിടിച്ചെടുത്തത്....
സമരങ്ങൾക്ക് തണലായി പത്ത് വർഷം; ‘ഒപ്പുമരം’ ഇനി ഓർമകളിലേക്ക്
കാസർഗോഡ്: ജില്ലയിലെ ഒട്ടേറെ സമരങ്ങൾക്ക് വേദിയായ പുതിയ ബസ് സ്‌റ്റാൻഡിലെ 'ഒപ്പുമരം' ഇനി ഓർമയാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഒപ്പുമരം വെട്ടിമാറ്റുന്നത്. വർഷങ്ങൾക്ക് മുൻപ് നട്ട കൊന്നമരം പിന്നീട് ഒപ്പുമരമായി മാറുകയായിരുന്നു.
പരമ്പരാഗത സമര...
പരിയാരം ലോറി അപകടം; മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് കെ സുരേന്ദ്രൻ
രാജപുരം: പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽ മരിച്ചവരുടെ വീടുകൾ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സന്ദർശിച്ചു. കുണ്ടുപ്പള്ളിയിലെ കെഎം മോഹനൻ, എങ്കപ്പു, കെ നാരായണൻ, വിനോദ് എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്.
യുവമോർച്ച സംസ്‌ഥാന...






































