ജില്ലയിൽ സംയുക്‌ത പരിശോധന; 16 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

By Trainee Reporter, Malabar News
Cannabis Arrest in kollam
Representational Image
Ajwa Travels

കാസർഗോഡ്: കഞ്ചാവ്-ലഹരി കടത്തിനെതിരെ ജില്ലയിൽ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ്-നാർക്കോട്ടിക് വിഭാഗങ്ങൾ നടത്തിയ സംയുക്‌ത പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 16 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്‌റ്റ് ചെയ്യുകയും രണ്ട് കാർ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.

മഞ്ചേശ്വരം കുഞ്ചത്തൂർ ദേശീയപാതക്ക് സമീപം കാറിൽ കടത്താൻ സൂക്ഷിച്ച നാല് കിലോ കഞ്ചാവാണ് പിടികൂടിയത്. കേസിൽ കുഞ്ചത്തൂർ ഹയർസെക്കണ്ടറി സ്‌കൂൾ റോഡിലെ പർവീൻ മൻസിലിൽ കെഡി ഇമ്രാനെ (33) പോലീസ് അറസ്‌റ്റ് ചെയ്‌തു. മൂളിയാറിൽ നടന്ന റെയ്‌ഡിൽ 12 കിലോ കഞ്ചാവുമായി രണ്ടുപേരാണ് അറസ്‌റ്റിലായത്‌.

കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ മടക്കര കാടങ്കോട് സ്വദേശി അഹമ്മദ് കബീർ (23), അജാനൂർ പാലായി സ്വദേശി അബ്‌ദുൽ റഹ്‌മാൻ (26) എന്നിവരാണ് പിടിയിലായത്. ഇവരുടെ കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വൈഭവ് നക്‌സേയുടെ നിർദ്ദേശപ്രകാരം കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എംഎ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.

Most Read: വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ചിടില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE