Fri, Jan 23, 2026
18 C
Dubai
Home Tags Malabar News From Kasargod

Tag: Malabar News From Kasargod

പ്രതിരോധം ഫലം കണ്ടില്ല: മുളിയാര്‍ വനത്തിലെത്തി ആനക്കൂട്ടം; ഭീതിയിൽ കർഷകർ

കാസർഗോഡ്: കർഷകരുടെയും വനംവകുപ്പിന്റെയും പ്രതിരോധം നിഷ്‌പ്രഭമാക്കി ആനക്കൂട്ടം തെക്കൻ കൊച്ചി എന്നറിയപ്പെടുന്ന മുളിയാർ വനത്തിലെത്തി. ഇതോടെ മുളിയാർ വനത്തോട് ചേർന്ന ചമ്പിലാംകൈ, കാലിപ്പള്ളം, കുണിയേരി, ചെറ്റത്തോട്, പാണ്ടിക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ കൃഷിനാശത്തിന്റെ ആക്കംകൂടുമെന്ന...

ദേശീയപാതാ വികസനം; കമ്പനി കൂടുതൽ സ്‌ഥലം എടുക്കുന്നതായി പരാതി

കാസർഗോഡ്: ദേശീയപാതാ വികസനത്തിന് നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് മാറി കൂടുതൽ സ്‌ഥലം നിർമാണ കമ്പനി ഏറ്റെടുക്കുന്നതായി പരാതി. കാസർഗോഡ് ജില്ലയിൽ പലയിടത്തും നേരത്തെ സ്‌ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മുതല്‍...

പൂവത്താറിലെ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; നിര്‍മാണം തടഞ്ഞു

കണ്ണൂർ: പേരാവൂര്‍ പുരളിമല പൂവത്താറിലെ ശുദ്ധജല സ്രോതസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ക്വാറിയുടെ നിര്‍മാണ പ്രവൃത്തി തടഞ്ഞു. ക്വാറി പ്രവര്‍ത്തനം...

നിപ; കാസർഗോഡ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ്

കാസർഗോഡ്: നിപയിൽ കാസർഗോഡും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ജില്ലാ മെഡിക്കൽ ഓഫിസർ കെആർ രാജൻ. കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്‌ഥിരീകരിച്ചതോടെയാണ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, ജില്ലയിലെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി...

13കാരിയെ പീഡിപ്പിച്ച കേസ്; പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി

കാസർഗോഡ്: ഉളിയത്തടുക്കയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പുതിയ വകുപ്പ് ചുമത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തിയത്. പീഡന വിവരം മറച്ചു വെച്ചതിന് കുട്ടിയുടെ മാതാവിനെയും പിതാവിനെയും...

പരിശോധനയില്ല; ജില്ലയില്‍ വ്യാപകമായി മരം കടത്തല്‍

കാസർഗോഡ്: കൃത്യമായ പരിശോധനയുടെ അഭാവം മറയാക്കി കാസർഗോഡ് ജില്ലയില്‍ നിന്നും വ്യാപകമായി മരം കടത്തുന്നു. ലേലത്തിനെടുത്ത മരമാണെങ്കിലും അമിത ലോഡുമായി പോകുന്ന ലോറികള്‍ ദേശീയ പാതയില്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. ജില്ലയുടെ മലയോര...

ചെങ്കൽ ക്വാറികളിൽ വിജിലൻസ് റെയ്‌ഡ്‌; നാല് ലോറികൾ പിടിച്ചെടുത്തു

കാസർഗോഡ്: സീതാംഗോളിയിലെ അനധികൃത ചെങ്കൽ ക്വാറികളിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ മാലിക് ദിനാർ കോളേജ് ട്രസ്‌റ്റിന്റെ ഉടമസ്‌ഥതയിലുള്ള 100 ഏക്കർ കോമ്പൗണ്ടിൽ അനധികൃതമായി നിരവധി ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സ്‌ഥലത്തുനിന്ന്‌...

വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ ബേക്കൽ കോട്ട തുറന്നു

കാസർഗോഡ്: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ബേക്കൽ കോട്ട തുറന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ട നാലര മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട്...
- Advertisement -