ചെങ്കൽ ക്വാറികളിൽ വിജിലൻസ് റെയ്‌ഡ്‌; നാല് ലോറികൾ പിടിച്ചെടുത്തു

By Desk Reporter, Malabar News
Vigilance raid in Qwarries
Representational Image
Ajwa Travels

കാസർഗോഡ്: സീതാംഗോളിയിലെ അനധികൃത ചെങ്കൽ ക്വാറികളിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ മാലിക് ദിനാർ കോളേജ് ട്രസ്‌റ്റിന്റെ ഉടമസ്‌ഥതയിലുള്ള 100 ഏക്കർ കോമ്പൗണ്ടിൽ അനധികൃതമായി നിരവധി ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സ്‌ഥലത്തുനിന്ന്‌ ചെങ്കല്ല് കയറ്റിയ നാല് വാഹനങ്ങൾ വിജിലൻസ് പിടിച്ചെടുത്ത് ബദിയടുക്ക പോലീസിന് കൈമാറി.

പരിസര പ്രദേശങ്ങളിൽ നിരവധി അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടതിനാൽ ബേള വില്ലേജ് ഓഫിസർക്ക് ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി.

പരിശോധനയിൽ ഡിവൈഎസ്‌പി കെവി വേണുഗോപാൽ, എസ്ഐമാരായ പിപി മധു, കെ രമേശൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പികെ രഞ്‌ജിത് കുമാർ, വി രാജീവൻ, രതീഷ് എന്നിവരും കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് അസിസ്‌റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ വി മിത്ര, അസിസ്‌റ്റന്റ് ജിയോളജിസ്‌റ്റ് ആർ രേഷ്‌മ എന്നിവരും പങ്കെടുത്തു.

Most Read:  അജണ്ടകൾ ചർച്ചയില്ലാതെ പാസാക്കി; നഗരസഭക്ക് മുന്നിൽ യുഡിഎഫ് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE