അജണ്ടകൾ ചർച്ചയില്ലാതെ പാസാക്കി; നഗരസഭക്ക് മുന്നിൽ യുഡിഎഫ് പ്രതിഷേധം

By Desk Reporter, Malabar News
UDF protest in front of the Palakkad corporation
Ajwa Travels

പാലക്കാട്: കൗൺസിൽ യോഗങ്ങളിൽ അജണ്ടകൾ ചർച്ച കൂടാതെ പാസാക്കി എന്നാരോപിച്ച് പാലക്കാട് നഗരസഭക്ക് മുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുക, അമൃത് പദ്ധതി പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കുക, നഗരസഭയിലെ മുനിസിപ്പൽ എഞ്ചിനീയർ, എക്‌സി. എൻജിനീയർ തസ്‌തികകളിൽ നിയമനം നടത്തുക, നഗരസഭയിലെ സർവർ തകരാർ പരിഹരിക്കുക തുടങ്ങിയവയായിരുന്നു പ്രതിഷേധക്കാരുടെ മറ്റ്‌ ആവശ്യങ്ങൾ.

യുഡിഎഫ് കക്ഷിനേതാക്കളായ ബി സുഭാഷ്, സെയ്‌ത്‌ മീരാൻ ബാബു, എ കൃഷ്‌ണൻ, ഡി ഷജിത് കുമാർ, ഹസ്സനുപ്പ, മിനി ബാബു, സാജോ ജോൺ, ബഷീർപ്പ, അനുപമ, സുജാത, ഷൈലജ, മൻസൂർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Most Read:  കരിപ്പൂരിൽ 71 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; 2 പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE