കാസർഗോഡ്: കൃത്യമായ പരിശോധനയുടെ അഭാവം മറയാക്കി കാസർഗോഡ് ജില്ലയില്‍ നിന്നും വ്യാപകമായി മരം കടത്തുന്നു. ലേലത്തിനെടുത്ത മരമാണെങ്കിലും അമിത ലോഡുമായി പോകുന്ന ലോറികള്‍ ദേശീയ പാതയില്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. ജില്ലയുടെ മലയോര മേഖലകളില്‍ നിന്നാണ് ഇത്തരത്തില്‍ വ്യാപകമായി മരം കടത്തുന്നത്.
ഒൻപത് ടണ്‍ പെര്‍മിറ്റുള്ള ആറു ചക്ര വാഹനത്തില്‍ 25 ടണ്‍ മരമാണ് നിലവിൽ കയറ്റുന്നത്. 16 ടണ്‍ പെര്‍മിറ്റുള്ള 10 ചക്ര വാഹനത്തില്‍ 35 ടണ്‍ ലോഡുവരെ കയറ്റിക്കൊണ്ടു പോകുന്നു. കൂടാതെ 25 ടണ്‍ പെര്‍മിറ്റുള്ള 12 ചക്ര വാഹനത്തില്‍ 40 ടണ്‍ മരവും 30 ടണ്‍ പെര്‍മിറ്റുള്ള 14 ചക്ര വാഹനത്തില്‍ 50 ടണ്‍ മരവുമാണ് കയറ്റുന്നത്.
രാത്രി കാലത്താണ് വ്യാപകമായി മരം കടത്തുന്നത്. രാത്രികാലത്ത് ഉണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങള്‍ക്കും പിന്നില്‍ അമിതഭാരം കയറ്റിയ ലോറികളാണെന്നും ആക്ഷേപമുണ്ട്.
മര വ്യവസായ യൂണിറ്റുകള്‍ ധാരാളമുള്ള തെക്കന്‍ ജില്ലകളിലേക്കാണ് ചീമേനി, വെള്ളരിക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും അമിതഭാരം കയറ്റിയ ലോറികള്‍ പോകുന്നത്. അതേസമയം ജില്ലയിലെ മരങ്ങള്‍ ഇവിടുത്തെ ആവശ്യത്തിന് ഉപയോഗപ്പെടും വിധം അനധികൃത മരം കടത്ത് തടയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Malabar News: പറമ്പിക്കുളം കടുവ സങ്കേതം; സഞ്ചാരികൾക്ക് തിങ്കളാഴ്‌ച മുതൽ പ്രവേശനം