പറമ്പിക്കുളം കടുവ സങ്കേതം; സഞ്ചാരികൾക്ക് തിങ്കളാഴ്‌ച മുതൽ പ്രവേശനം

By Team Member, Malabar News
Parambikulam

പാലക്കാട്: ജില്ലയിലെ പറമ്പിക്കുളം കടുവ സങ്കേതം തിങ്കളാഴ്‌ച മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും. സംസ്‌ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ നേരത്തെ തന്നെ തുറന്നെങ്കിലും കേരളത്തിനകത്തുകൂടി വഴി ഇല്ലാത്തതിനെ തുടർന്നാണ് പറമ്പിക്കുളം വിനോദസഞ്ചാര കേന്ദ്രം ഇതുവരെ തുറക്കാതിരുന്നത്. തമിഴ്‌നാട്ടിലെ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് ഇതുവരെ ഇവിടേക്കുള്ള യാത്ര തടസപ്പെട്ടത്.

എന്നാൽ നിലവിൽ തമിഴ്‌നാടിന്റെ അനുമതി ലഭിച്ചതോടെയാണ് 6ആം തീയതി മുതൽ പറമ്പിക്കുളത്ത് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആളുകൾക്കാണ് വനംവകുപ്പ് ഇവിടെ പ്രവേശനം അനുവദിക്കുക. സഞ്ചാരികളെ കാട് ചുറ്റി കാണിക്കുന്നതിനായി 10 സഫാരി വാനുകളും, ആദിവാസി ഗൈഡുകളും ഉണ്ടാകും. കൂടാതെ താമസ സൗകര്യത്തിനായി വനം വകുപ്പിന്റെ ടെന്റ്, ഐബി, ട്രീ ഹട്ടുകൾ എന്നിവയും ഓൺലൈനിൽ ബുക്ക് ചെയ്യാം.

സഞ്ചാരികൾക്ക് 09442201690, 09442201691 എന്നീ നമ്പറുകളിൽ വിളിച്ച് കടുവ സങ്കേതത്തിന്റെ ഇൻഫർമേഷൻ സെന്ററിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നത്. താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് http://www.parambikulam.org എന്ന വെബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്യാം. 2 ആഴ്‌ചക്ക് മുന്നേ ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തതിന്റെ രേഖ, 72 മണിക്കൂറിന് മുൻപ് ആർടിപിസിആർ പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞതിന്റെ രേഖ എന്നിവ ഉള്ള ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

Read also: ദേശീയ വടംവലി മൽസരം; കേരളത്തിന്റെ സ്വർണ തിളക്കത്തിൽ ഇടുക്കിയിലെ മിടുക്കികളുടെ കയ്യൊപ്പും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE