ദേശീയ വടംവലി മൽസരം; കേരളത്തിന്റെ സ്വർണ തിളക്കത്തിൽ ഇടുക്കിയിലെ മിടുക്കികളുടെ കയ്യൊപ്പും

By Desk Reporter, Malabar News
National tug-of-war competition
ജയലക്ഷ്‌മി വിജയൻ, സ്‌നേഹ ജോബി
Ajwa Travels

ഇടുക്കി: രാജസ്‌ഥാനിൽ നടന്ന ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീം സ്വർണം നേടിയത് ഇടുക്കിയിലെ മിടുക്കികളുടെ കൂടെ കരുത്തിൽ. വനിതകളുടെ 500 കിലോഗ്രാം വിഭാഗത്തിൽ ന്യൂമാൻ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ സ്‌നേഹ ജോബിയും, ജയലക്ഷ്‌മി വിജയനുമാണ് ഇടുക്കിയുടെ അഭിമാന താരങ്ങളായത്.

എട്ടംഗ കേരള വനിതാ സീനിയർ ടീമിലെ അംഗങ്ങളായിരുന്നു ഇരുവരും. ഫൈനലിൽ ഡെൽഹിയെയാണ് പരാജയപ്പെടുത്തിത്. 2020 ജനുവരിയിൽ മഹാരാഷ്‌ട്രയിൽ നടന്ന സീനിയർ മിക്‌സഡ് വിഭാഗത്തിൽ കേരളം വെള്ളി നേടിയപ്പോഴും ശ്രീലക്ഷ്‌മിയും സ്‌നേഹയും ടീമിൽ അംഗമായിരുന്നു.

13ആം വയസ് മുതൽ ഇരുവരും ജില്ലക്ക് വേണ്ടി വിവിധ സംസ്‌ഥാന മൽസരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ജയലക്ഷ്‌മി നേരത്തെ നാഷണൽ ബോക്‌സിങ്, കരാട്ടെ എന്നിവയിലും മൽസരിച്ചിട്ടുണ്ട്. തൊടുപുഴ മഞ്ചിക്കൽ പടിഞ്ഞാറേക്കരയിൽ വിജയന്റെയും ജെയ്‌നിയുടെയും മകളാണ് ജയലക്ഷ്‌മി. നാഷണൽ ബോക്‌സിങ് താരം കൂടിയായ സ്‌നേഹ ജോബി തട്ടക്കുഴ പ്ളാപ്പള്ളിൽ ജോബിയുടെയും അനിതയുടെയും മകളാണ്.

Most Read:  രണ്ടര വയസുകാരിയുടെ ജീവന്‍ രക്ഷിച്ച നഴ്‌സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE