വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ ബേക്കൽ കോട്ട തുറന്നു

By Trainee Reporter, Malabar News
Bekal Fort
Ajwa Travels

കാസർഗോഡ്: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ബേക്കൽ കോട്ട തുറന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ട നാലര മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെയാണ് കോട്ടയിൽ സന്ദർശനം അനുവദിച്ചിരിക്കുന്നത്. അതേസമയം, കോട്ടയുടെ സമീപത്തെ ബീച്ച് പാർക്ക് ഓഗസ്‌റ്റ് 19 ന് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു.

കോട്ടയിലേക്കുള്ള പ്രവേശന ടിക്കറ്റ് ഓൺലൈനിൽ ലഭിക്കും. ബേക്കൽ ഫോർട്ട് എൻട്രി എന്ന ടൈപ്പ് ചെയ്‌താൽ ടിക്കറ്റ് ലഭിക്കും. അല്ലെങ്കിൽ കോട്ടയിലെത്തി ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തും ടിക്കറ്റ് എടുക്കാം. 20 രൂപയാണ് നിരക്ക്. കോട്ടയിലേക്ക് വരുന്നവർ കോവിഡ് പ്രതിരോധ മാനദണ്ഡം കർശനമായി പാലിക്കണം. വാക്‌സിൻ എടുത്തതിന്റെ രേഖ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ കാണിക്കണം.

അതേസമയം, കോട്ടയിൽ ആരംഭിച്ച ശുചിമുറിയുടെ നിർമാണം മൂന്ന് വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടെയുള്ളവർക്ക് കൂടി സൗകര്യം ലഭിക്കുന്നതാണ് ശുചിമുറി. ഏതാനും മാസങ്ങൾക്കകം ശുചിമുറി തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയ്‌ക്ക് പുറത്തുള്ള ടിക്കറ്റ് കൗണ്ടർ, ക്ളോക്ക് റൂം എന്നിവയുടെ നിർമാണവും അന്തിമഘട്ടത്തിലാണ്.

Read Also: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; എൻഐഎ വിവരങ്ങൾ ശേഖരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE