Tag: Malabar news from kozhikode
കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന; ജില്ലയിൽ പരിശോധന ശക്‌തമാക്കി
കോഴിക്കോട്: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ പരിശോധന ശക്‌തമാക്കി. പൊതുയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന.
ബസ് സ്‌റ്റാൻഡുകൾ ഉൾപ്പടെയുള്ള പൊതുസ്‌ഥലങ്ങളിൽ പരിശോധന കർശനമാക്കും....
ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി കൊയിലാണ്ടി
കോഴിക്കോട്: ഗതാഗതക്കുരുക്കിൽ നിന്ന് മോചനം ലഭിക്കാതെ കൊയിലാണ്ടി. നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് എന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ ഈ പ്രവൃത്തി പൂർത്തിയായിട്ടും ഗതാഗതക്കുരുക്കിന് ഇതുവരെ പരിഹാരം ആയിട്ടില്ല.
കഴിഞ്ഞ രണ്ട്...
മുപ്പതോളം കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ
പയ്യോളി: കോഴിക്കോട് ജില്ലയിലും പുറത്തുമായി മുപ്പതിലധികം കവർച്ചാക്കേസുകളിലെ പ്രതി പിടിയിലായി. കോഴിക്കോട് കുന്ദമംഗലത്തെ പെരിങ്ങളം അറപ്പൊയിൽ മുജീബാണ് (34) എടച്ചേരി പോലീസിന്റെ പിടിയിലായത്. 2021 ജനുവരി 14ന് ഓർക്കാട്ടേരിയിലെ മലഞ്ചരക്ക് കടയിൽ നിന്നും...
50 കിലോയിലധികം സ്വർണവുമായി 2 രാജസ്‌ഥാൻ സ്വദേശികൾ കോഴിക്കോട് പിടിയിൽ
കോഴിക്കോട്: 50 കിലോയിലധികം സ്വർണവുമായി രണ്ട് രാജസ്‌ഥാൻ സ്വദേശികൾ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ. വ്യാഴാഴ്‌ച രാത്രി സ്‌റ്റേഷനിൽ എത്തിയ മംഗള എക്‌സ്‌പ്രസിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പിടിയിലായവർ സഹോദരങ്ങളാണ്. കൂടുതൽ അന്വേഷണത്തിനായി...
വീട്ടിൽ കയറി തെരുവ് നായയുടെ ആക്രമണം; വീട്ടമ്മക്ക് പരിക്ക്
കോഴിക്കോട്: തെരുവുനായ വീട്ടിലേക്ക് ഓടിക്കയറി വീട്ടമ്മയെ കടിച്ച് പരിക്കേൽപിച്ചു. അത്താണിക്കൽ കക്കുളങ്ങരപാറ ഇട്ടുവീട്ടിൽ സുരേഷ് ബാബുവിന്റ ഭാര്യ ലളിതക്കാണ് (64) തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.
വീടിന്റെ അടുക്കള ഭാഗത്തായി ഇരികുകയായിരുന്ന...
ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നു; കനത്ത ജാഗ്രത
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്താലത്തിൽ ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിൽസയിലുള്ളത് കോഴിക്കോടാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നേക്കും. രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ...
മണിയൂരിൽ അര ഏക്കറോളം കാട് കത്തിനശിച്ചു
വടകര: മണിയൂർ ഡിസ്‌പെൻസറിക്ക് സമീപം കാടിന് തീപിടിച്ചു. തീപിടുത്തത്തിൽ അര ഏക്കറോളം കാട് കത്തിനശിച്ചു. ബുധനാഴ്‌ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. തൊട്ടടുത്ത് മാലിന്യത്തിന് തീയിട്ടതിൽ നിന്നുമാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. വടകരയിലെ...
കരിപ്പൂരിൽ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വർണം പിടികൂടി. ദുബായിയിൽ നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്....






































