Mon, Feb 23, 2026
25 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

വയനാട് നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി

വയനാട്: വയനാട് ജില്ലയിലെ നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്നാണ് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററിനറി സംഘവും സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്. നടവയൽ...

വാകേരിയെ ഭീതിയിലാക്കി വീണ്ടും കടുവാ സാന്നിധ്യം; പശുക്കിടാവിനെ കൊന്നു

വയനാട്: സുൽത്താൻ ബത്തേരി വാകേരിയിൽ നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കടുവാ സാന്നിധ്യം. വാകേരി സീസിയിൽ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിൽ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. വനംവകുപ്പ്...

വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ; കൊല്ലണമെന്ന് നാട്ടുകാർ

ബത്തേരി: വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. പ്രജീഷ് മരിച്ചു പത്താം ദിവസമാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിൽ തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്‌ക്ക് സമീപത്തുള്ള...

നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ; വട്ടത്താനി ഭാഗത്ത് കണ്ടതായി നാട്ടുകാർ

ബത്തേരി: വാകേരിയെ വിറപ്പിക്കുന്ന നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതായി നാട്ടുകാർ. വട്ടത്താനി ചൂണ്ടിയാനിക്കവലയിൽ പുല്ലരിയാൻ എത്തിയ കർഷകൻ വർഗീസാണ് കടുവയെ കണ്ടത്. വനം വകുപ്പിന്റെ ദൗത്യസംഘം സംഭവ സ്‌ഥലത്തെത്തി പരിശോധന...

ഒരു മനുഷ്യജീവൻ നഷ്‌ടമായതിനെ എങ്ങനെ കുറച്ച് കാണും? ഹരജി തള്ളി ഹൈക്കോടതി

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഒരു മനുഷ്യജീവൻ നഷ്‌ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയർത്തിയാണ് ഹൈക്കോടതി ഹരജി...

വാകേരിയെ വിറപ്പിച്ച കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും; സ്‌കൂളുകൾക്ക് അവധി 

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും. ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിലും വനത്തിന് പുറത്തും കടുവയുടെ...

കടുവ ആക്രമണം; ബത്തേരിയിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ പ്രജീഷിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ശേഷമാകും സംസ്‌കാരം...

ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ കുട്ടപ്പന്റെ മകൻ പ്രജീഷ് (36) ആണ് മരിച്ചത്. ബത്തേരിക്ക് സമീപം വാകേരിയിലാണ് നാട്ടിലിറങ്ങിയ കടുവ...
- Advertisement -