നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ; വട്ടത്താനി ഭാഗത്ത് കണ്ടതായി നാട്ടുകാർ

By Trainee Reporter, Malabar News
The presence of the tiger again in the populated area of Wayanad
Ajwa Travels

ബത്തേരി: വാകേരിയെ വിറപ്പിക്കുന്ന നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതായി നാട്ടുകാർ. വട്ടത്താനി ചൂണ്ടിയാനിക്കവലയിൽ പുല്ലരിയാൻ എത്തിയ കർഷകൻ വർഗീസാണ് കടുവയെ കണ്ടത്. വനം വകുപ്പിന്റെ ദൗത്യസംഘം സംഭവ സ്‌ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഒരാഴ്‌ചയിൽ അധികമായി വാകേരിയിലും സമീപ പ്രദേശങ്ങളിലും കടുവാ ശല്യം രൂക്ഷമാണ്.

ഇന്നലെ രാത്രിയോടെ കല്ലൂർക്കുന്നിലും നരഭോജി കടുവ എത്തിയിരുന്നു. കല്ലൂർക്കുന്നിലെ വാകയിൽ സന്തോഷിന്റെ വീട്ടിലാണ് കടുവ എത്തിയത്. സന്തോഷിന്റെ പശുവിനെ കടുവ കൊല്ലുകയും ചെയ്‌തു. ഇന്നലെ രാത്രി 12 മണിയോടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. വാകേരിയിൽ പ്രജീഷിനെ കൊന്ന കടുവയാണ് ഇന്നലെ കല്ലൂർക്കുന്നിൽ എത്തിയതെന്ന് വനംവകുപ്പ് സ്‌ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ, കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങളും തുടരുകയാണ്. കൂടല്ലൂർ മേഖലയിൽ മുപ്പതിലധികം ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. എങ്കിലും ഇവയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. കൂടുവെച്ചും ഏറുമാടം കെട്ടിയും ഡ്രോൺ പറത്തിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.

Most Read| നിങ്ങൾക്ക് ഇതൊന്നും കാണാൻ കണ്ണില്ലേ? എസ്‌പിയോട് കയർത്ത് ഗവർണർ; ബാനർ അഴിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE