വാകേരിയെ വിറപ്പിച്ച കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും; സ്‌കൂളുകൾക്ക് അവധി 

പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാർഡിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവ സാന്നിധ്യമുള്ളതിനാൽ ഇന്ന് മൂടക്കൊല്ലിയിലെ സ്‌കൂളുകൾക്കും കലക്‌ടർ അവധി നൽകിയിട്ടുണ്ട്.

By Trainee Reporter, Malabar News
Tiger attack
Rep. Image
Ajwa Travels

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും. ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിലും വനത്തിന് പുറത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് വ്യക്‌തമല്ല.

22 ക്യാമറകൾ പലയിടത്തായി സ്‌ഥാപിച്ചാണ് വനംവകുപ്പ് കടുവയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നത്. നേരത്തെ സ്‌ഥാപിച്ച കൂടിന് പുറമെ കോളനിക്കവലയ്‌ക്ക് സമീപം കാപ്പിത്തോട്ടത്തിൽ പുതിയൊരണ്ണം കൂടി സ്‌ഥാപിക്കും. നാളെ ഇതിലും കെണിയൊരുക്കാനാണ് തീരുമാനം. അതേസമയം, പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാർഡിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവ സാന്നിധ്യമുള്ളതിനാൽ ഇന്ന് മൂടക്കൊല്ലിയിലെ സ്‌കൂളുകൾക്കും കലക്‌ടർ അവധി നൽകിയിട്ടുണ്ട്.

20 അംഗം പ്രത്യേക ടീം ആണ് കാട്ടിൽ കടുവക്കായി തിരച്ചിൽ നടത്തുന്നത്. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ മേഖലയിലാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. നാട്ടുകാരോട് സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ പ്രജീഷിനെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നു ഭക്ഷിച്ചത്. രാവിലെ പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ നടത്തിയ തിരച്ചിലിലാണ് വാകേരി മൂടക്കൊല്ലിയിലെ വയലിൽ നിന്ന് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Most Read| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE