Tag: Malabar News
പഠിക്കാൻ കുട്ടികളുണ്ട്; തുറക്കാതെ അങ്കണവാടി, പരാതി
ബങ്കളം: രണ്ടുവർഷമായി പോത്തൻകൈയിലെ അങ്കണവാടി അടച്ചിട്ടിരിക്കുകയാണ്. മൂന്നുകിലോ മീറ്ററിലധികം സഞ്ചരിച്ചുവേണം പ്രദേശവാസികൾക്ക് അടുത്ത അങ്കണവാടിയിലെത്താൻ. ബസ് സൗകര്യമില്ലാത്തതിനാൽ ഓട്ടോ വിളിക്കണം. കൗമാരക്കാരുടെയും ഗർഭിണികളുടെയും മുതിർന്നവരുടെയുമെല്ലാം കഷ്‌ടപ്പാട് ഇതുതന്നെയാണ്.
മടിക്കൈയിലെ ടൈൽ പാകിയ ആദ്യ അങ്കണവാടിയാണ്...
ദുരിതം വിതച്ച് മഴ; അടയ്‌ക്കാ കർഷകർ ആശങ്കയിൽ
സുള്ള്യ: മഴ തുടരുന്നത് അടയ്‌ക്കാ കർഷകരെ ആശങ്കയിലാക്കി. തോരാതെ 15 ദിവസത്തിലധികമായി പെയ്യുന്ന മഴ മഹാളി രോഗം പടരാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് കർഷകർ. നദികളും, പുഴകളും കരകവിഞ്ഞ് ഒഴുകുന്നത് കാരണം കൃഷിയിടങ്ങളിളും...
കാഞ്ഞങ്ങാട് അഞ്ച് ക്ഷേത്രങ്ങളിൽ കവർച്ചാ ശ്രമം; ഭണ്ഡാരങ്ങൾ തകർത്തു
കാഞ്ഞങ്ങാട്: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 5 ക്ഷേത്രങ്ങളിൽ കവർച്ചാശ്രമം. മൂന്ന് ക്ഷേത്രങ്ങളിൽ നിന്ന് ഭണ്ഡാരം തകർത്തു പണം കവർന്നു. നിർത്തിയിട്ട വാഹനങ്ങൾക്കും മോഷ്‌ടാക്കൾ കേടു വരുത്തി. രണ്ടു പേർ ചേർന്നാണ് മോഷണം നടത്തിയതെന്ന്...
തിരൂർ സ്‌റ്റാൻഡിൽ വീണ്ടും ക്യാമറ കണ്ണുകൾ; ജാഗ്രത
തിരൂർ: ബസ് സ്‌റ്റാൻഡിൽ എത്തുന്ന ആളുകളെ നിരീക്ഷിക്കാൻ തിരൂരിൽ വീണ്ടും സിസിടിവി ക്യാമറകൾ സജ്‌ജം. ഇവിടെ ഉണ്ടായിരുന്ന ക്യാമറകൾ ഏറെ നാളുകളായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇത് കാരണം രാത്രിയും പകലും സാമൂഹ്യ വിരുദ്ധരുടെ അടക്കം...
നീരൊഴുക്ക് ശക്‌തം; കബനിപ്പുഴ നിറഞ്ഞതോടെ തോണി സർവീസ് നിർത്തി
വയനാട്: നീരൊഴുക്ക് ശക്‌തമായതോടെ ജില്ലയിൽ കബനിപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്‌തമാകുകയും ചെയ്‌തു. ഇതോടെ പുഴയിലെ തോണി സര്‍വീസ് നിര്‍ത്തിവെക്കാന്‍ എച്ച്ഡി കോട്ട തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിർദ്ദേശം ലഭിച്ചതിന് പിന്നാലെ ബൈരക്കുപ്പ,...
വെള്ളമില്ല; അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ ശസ്‍ത്രക്രിയകൾ മുടങ്ങി
പാലക്കാട്: കഴിഞ്ഞ രണ്ട് ദിവസമായി വെള്ളമില്ലാത്തതിനെ തുടർന്ന് അട്ടപ്പാടി ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ ശസ്‍ത്രക്രിയകൾ മുടങ്ങി. മോട്ടോറിൽ ചളി അടിഞ്ഞത് മൂലമാണ് വെള്ളം മുടങ്ങിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
വെള്ളം ഇല്ലാതായതോടെ മറ്റ് രോഗികളെ...
തെരുവുനായ്‌ക്കളുടെ ആക്രമണം; ഒന്നര വയസുകാരന് ഗുരുതര പരിക്ക്
പൊന്നാനി: തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ ഒന്നര വയസുകാരന് ഗുരുതരമായി പരിക്കേറ്റു. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്റെ മകനാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം തെരുവുനായ്‌ക്കൾ കടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ...
മട്ടന്നൂരിലെ ബോംബ് സ്‍ഫോടനം; ഉറവിടം കണ്ടെത്താനാകാതെ പോലീസ്
കണ്ണൂർ: മട്ടന്നൂരിൽ ബോംബ് സ്‍ഫോടനം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും ബോംബിന്റെ ഉറവിടം കണ്ടെത്താനാകാതെ പോലീസ്. പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റെയ്‌ഡ് തുടരുകയാണെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്ണൂരിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ...





































