വെള്ളമില്ല; അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ ശസ്‍ത്രക്രിയകൾ മുടങ്ങി

By Team Member, Malabar News
Surgeries Stopped In Attappadi Tribal Hospital Due To Lack Of Water
Ajwa Travels

പാലക്കാട്: കഴിഞ്ഞ രണ്ട് ദിവസമായി വെള്ളമില്ലാത്തതിനെ തുടർന്ന് അട്ടപ്പാടി ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ ശസ്‍ത്രക്രിയകൾ മുടങ്ങി. മോട്ടോറിൽ ചളി അടിഞ്ഞത് മൂലമാണ് വെള്ളം മുടങ്ങിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

വെള്ളം ഇല്ലാതായതോടെ മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും, പത്ത് രോഗികൾ ഡിസ്‌ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോകുകയും ചെയ്‌തു. എന്നാൽ അടിയന്തര ശസ്‍ത്രക്രിയകൾ നടക്കുന്നുണ്ടെന്നും അത്യാവശ്യമല്ലാത്ത സർജറികൾ മാത്രമാണ് മുടങ്ങിയതെന്നും ആശുപത്രി സൂപ്രണ്ട് വ്യക്‌തമാക്കി.

അതേസമയം വെള്ളം മുടങ്ങിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ രാധാകൃഷ്‌ണൻ ഇടപെടുകയും, ആരോഗ്യം, വൈദ്യുതി മന്ത്രിമാരുമായി ചർച്ച നടത്തുകയും ചെയ്‌തു. കുടിവെള്ള വിതരണം പത്ത് മണിയോടെ സാധാരണ നിലയിലാകുമെന്നും, അടിയന്തര ശസ്‍ത്രക്രിയകൾ മുടങ്ങില്ലെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ഏകോപനത്തിനായി കളക്‌ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

Read also: തെരുവുനായ്‌ക്കളുടെ ആക്രമണം; ഒന്നര വയസുകാരന് ഗുരുതര പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE