Tag: Malabar News
ഓട്ടോ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞു; നാലുപേർക്ക് പരിക്ക്
തൃക്കരിപ്പൂർ: ആയിറ്റിയിൽ ഓട്ടോറിക്ഷ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞ് അപകടം. നാലുപേർക്ക് പരിക്കേറ്റു, ഓട്ടോ ഡ്രൈവർ മാവിലാക്കടപ്പുറത്തെ ടിഎ സമീർ (35), യാത്രക്കാരായ കെസി നഫീസ (27), മക്കളായ സിനാൻ (10), സിയാദ് (7)...
മതിൽ നിർമാണത്തിനിടെ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു, 3 പേരെ രക്ഷപെടുത്തി
കോഴിക്കോട്: ജില്ലയിൽ വീടിന്റെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജു(48) ആണ് മരിച്ചത്. അപകടത്തിൽ പെട്ട 3 പേരെ രക്ഷപെടുത്തുകയും ചെയ്‌തു. പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ...
ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ പോലീസിന് പ്രത്യേക പരിശീലനം
കാസർഗോഡ്: പൊതുജനങ്ങളോടുള്ള പോലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനു പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി വൈ അനിൽകാന്ത്. ഡിജിപിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജില്ലയിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ...
ഗവ.ആയുർവേദ ആശുപത്രിയിൽ ഐപി വിഭാഗം കെട്ടിടനിർമാണം ആരംഭിച്ചു
മട്ടന്നൂർ: ഗവ.ആയുർവേദ ആശുപത്രിയുടെ കിടത്തി ചികിൽസാ വിഭാഗത്തിന്റെ പണി ആരംഭിച്ചു. പഴശ്ശിയിലാണ് 50 കിടക്കകളുള്ള ആശുപത്രി ഒരുങ്ങുന്നത്. ചുരുങ്ങിയ ചെലവിൽ മികച്ച ചികിൽസ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ സർക്കാരിന്റെ കാലത്ത്...
വിമാനത്താവളം വഴി സ്വർണക്കടത്ത്; 1.65 കിലോഗ്രാം സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കിലോഗ്രാം സ്വർണം എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 78.78 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് അധികൃതർ പിടികൂടിയത്.
ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി...
സൂപ്പർ മാർക്കറ്റ് കവർച്ച; ഒരാൾ കൂടി പിടിയിൽ
പയ്യന്നൂർ: വെള്ളൂർ ജെംസ് സൂപ്പർ മാർക്കറ്റ് കവർച്ച കേസിൽ ഒരു പ്രതി കൂടി അറസ്‌റ്റിലായി. കാസർഗോഡ് ആലംപാടി പടിഞ്ഞാറെ മൂലയിൽ ബാഫഖി നഗറിൽ പിഎം മൊയ്‌തീൻ തൗഫീഖാണ് (27) അറസ്‌റ്റിലായത്. എസ്‌ഐ പി...
തെരുവ് നായ ശല്യം; ജില്ലയിലെ ആറങ്ങോട്ടുകര ടൗണിൽ രൂക്ഷമാകുന്നു
പാലക്കാട്: ജില്ലയിലെ ആറങ്ങോട്ടുകര ടൗണിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രാവും പകലും ടൗണിൽ തമ്പടിക്കുകയും കറങ്ങി നടക്കുകയും ചെയ്യുന്ന നായക്കൂട്ടം യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുകയാണ്.
കാൽനട യാത്രക്കാരെയും, ഇരുചക്ര വാഹന യാത്രക്കാരെയും...
മലപ്പുറത്ത് അജ്‌ഞാതർ തട്ടിക്കൊണ്ടു പോയ യുവാവ് തിരിച്ചെത്തി
മലപ്പുറം: ജില്ലയിൽ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച യുവാവ് തിരിച്ചെത്തി. മലപ്പുറം ജില്ലയിലെ കാളികാവ് ചോക്കാട് പുലത്തില്‍ റഷീദ് (27) ആണ് തിരിച്ചെത്തിയത്. ബുധനാഴ്‌ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മൂന്ന് ദിവസം...






































