തെരുവ് നായ ശല്യം; ജില്ലയിലെ ആറങ്ങോട്ടുകര ടൗണിൽ രൂക്ഷമാകുന്നു

By Team Member, Malabar News
Street Dog Issues
Ajwa Travels

പാലക്കാട്: ജില്ലയിലെ ആറങ്ങോട്ടുകര ടൗണിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രാവും പകലും ടൗണിൽ തമ്പടിക്കുകയും കറങ്ങി നടക്കുകയും ചെയ്യുന്ന നായക്കൂട്ടം യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുകയാണ്.

കാൽനട യാത്രക്കാരെയും, ഇരുചക്ര വാഹന യാത്രക്കാരെയും ഇവ വലിയ രീതിയിലാണ് ആക്രമിക്കുന്നതെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ വാഹനങ്ങൾക്ക് മുന്നിൽ ചാടി അപകടമുണ്ടാക്കുന്നതും പതിവാണ്. ടൗണിലെയും പരിസരങ്ങളിലെയും ആളൊഴിഞ്ഞ കെട്ടിടങ്ങൾ, മാംസം കച്ചവടം നടത്തുന്ന സ്‌ഥലം, ബസ് കാത്തിരിപ്പ് കേന്ദ്രം, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലാണ് ഇവ കൂട്ടത്തോടെ തമ്പടിക്കുന്നത്.

ആളനക്കം ഇല്ലാത്ത സ്‌ഥലങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നവരാണ് ഇവയുടെ ആക്രമണത്തിന് പ്രധാനമായും ഇരയാകുന്നത്. കൂടാതെ ഇരുചക്ര വാഹന യാത്രക്കാർക്ക് നേരെ ആക്രമണം നടത്തുന്നതിലൂടെ ഇവ വലിയ രീതിയിൽ അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. ടൗണിലും പരിസര പ്രദേശങ്ങളിലുമായി നിലവിൽ 50ൽ കൂടുതൽ തെരുവ് നായകൾ ഉണ്ടെന്നാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്‌.

Read also: കോഴിക്കോട് വാക്‌സിൻ സ്വീകരിച്ചത് 91.61 ശതമാനം പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE