കോഴിക്കോട് വാക്‌സിൻ സ്വീകരിച്ചത് 91.61 ശതമാനം പേർ

By Trainee Reporter, Malabar News
vaccination
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ വാക്‌സിനേഷനിൽ മികച്ച നേട്ടം. ഇതുവരെ 91.61 ശതമാനം പേർ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. 31,22,160 ഡോസ് വാക്‌സിനാണ് ജില്ലയിൽ ഇതുവരെ വിതരണം ചെയ്‌തത്‌. ഇതിൽ 22,26,882 പേർ ആദ്യ ഡോസും 8,95,278 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

18 നും 45 നും ഇടയിൽ പ്രായമുള്ള 9,90,102 പേർ ആദ്യഡോസും 1,73,791 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45-60 പ്രായപരിധിയിലുള്ള 6,17,371 പേർ ആദ്യ ഡോസും 3,06,938 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 60 വയസിന് മുകളിലുള്ള 5,11,444 പേർക്ക് ആദ്യഡോസും 3,20,209 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. കൂടാതെ, 52,717 ആരോഗ്യപ്രവർത്തകർ ആദ്യ ഡോസും 45,072 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

മറ്റ് കോവിഡ് മുന്നണി പോരാളികളിൽ 55,248 പേർ ആദ്യ ഡോസും 49,268 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ജില്ലയിൽ ഇന്നലെ 1,735 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. 15.17 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടം കൈവരിക്കാനായി 18 വയസിന് മുകളിൽ പ്രായമുള്ളവർ എത്രയുംപെട്ടെന്ന് വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

Read Also: പട്ടാമ്പിയിലെ ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ്; സ്‌ഥാപന ഉടമ ഒളിവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE