Tag: Malappuram News
ഒന്നരക്കോടിയോളം രൂപയുമായി കോട്ടക്കലിൽ 2 പേർ പിടിയിൽ
കോട്ടക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി മലപ്പുറം കോട്ടക്കലിൽ രണ്ടുപേർ പിടിയിൽ. മേനാട്ടിൽ ഓമച്ചപ്പുഴ കരിങ്കപ്പാറ അഷ്‌റഫ്, കോട്ടക്കൽ നമ്പിയാടത്ത് ചങ്കുവെട്ടിക്കുണ്ട് അബ്‌ദുൾ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്.
മിനി വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് കോട്ടക്കൽ പോലീസ്...
മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മഞ്ചേരി: വിവിധ സ്‌ഥലങ്ങളിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി മഞ്ചേരിയിൽ പിടിയിലായി. പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ മുസമിലിനെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലീസും ചേർന്ന് പിടികൂടിയത്.
മഞ്ചേരി ആനക്കയത്ത്...
തവനൂർ സെൻട്രൽ ജയിൽ; നിർമാണം വേഗത്തിലാക്കാൻ ജയിൽ ഡിജിപി
മലപ്പുറം : സംസ്‌ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിന്റെ പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ജയിൽ ഡിജിപി. ഇന്നലെ രാവിലെ തവനൂരിലെ സെൻട്രൽ ജയിൽ പദ്ധതി പ്രദേശം സന്ദർശിക്കാൻ...
ജില്ലയിൽ അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് പ്രത്യേക വോട്ടിംഗ് കേന്ദ്രം
മലപ്പുറം: ജില്ലയിലെ കേന്ദ്ര-സംസ്‌ഥാന സർക്കാർ വകുപ്പുകളിലെ അവശ്യ സർവീസ് ജീവനക്കാർക്ക് പോസ്‌റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് ജോലിയിൽ തുടരേണ്ട ഉദ്യോഗസ്‌ഥർക്കാണ് പോസ്‌റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തുന്നത്....
ജലക്ഷാമം രൂക്ഷം; തൂതപ്പുഴയിൽ താൽക്കാലിക തടയണകൾ നിർമിക്കുന്നു
മലപ്പുറം : ജലക്ഷാമം നേരിടുന്നതിനായി തൂതപ്പുഴയിൽ ചെറുതടയണകൾ നിർമിക്കുന്നത് പുരോഗമിക്കുന്നു. ഇതിലൂടെ വരൾച്ചയിൽ പുഴയിലെ ജലം കെട്ടിനിർത്തി ജലപദ്ധതി കിണറുകളിലേക്ക് വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി തിരുവേഗപ്പുറ ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസിനു...
ശമ്പളം നൽകിയില്ല; സൂചനാ പണിമുടക്കിൽ പങ്കെടുത്ത നഴ്‌സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ്
മഞ്ചേരി: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടത്തിയ സൂചനാ പണിമുടക്കിൽ പങ്കെടുത്ത നഴ്‌സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡിൽ ദിവസവേതന അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന...
മിന്നൽ പരിശോധന; പൊന്നാനിയിൽ നിന്ന് ഫോർമലിൻ കലർന്ന മൽസ്യം പിടികൂടി
പൊന്നാനി: പൊന്നാനി ചമ്രവട്ടം ജംക്‌ഷനിൽ നിന്ന് 10 കിലോഗ്രാം മായം ചേർത്ത മൽസ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നു നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോർമലിൻ കലർത്തിയ മൽസ്യം പിടികൂടിയത്.
ജംക്‌ഷനിലെ...
നിയമസഭാ തിരഞ്ഞെടുപ്പ്; പരാതികൾ അറിയിക്കാൻ സി വിജിൽ ആപ്പ്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പെരുമാറ്റചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമീഷന്റെ സി വിജിൽ മൊബൈൽ ആപ്പ് വഴി നേരിട്ട് പരാതിപ്പെടാം. മാതൃകാ പെരുമാറ്റചട്ട ലംഘനം, തിരഞ്ഞെടുപ്പ് ചിലവ് പരിധി...






































