തിരൂരിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു

By Staff Reporter, Malabar News
dolphins-india
Representational Image
Ajwa Travels

മലപ്പുറം: പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് 100 കിലോയിൽ കൂടുതൽ തൂക്കം വരുന്ന ഭീമൻ ഡോൾഫിന്റെ ജഡം കരയിൽ അടിഞ്ഞത്. അഴുകിയ നിലയിലാണ് ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ ബീച്ചിലെത്തിയ ജീവനക്കാരാണ് ഡോൾഫിന്റെ ജഡം ആദ്യം കണ്ടത്.

രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ ഉടൻ ജഡം കുഴിച്ചുമൂടാൻ തീരുമാനം എടുക്കുകയായിരുന്നു. ബീച്ച് മാനേജർ സലാം തണിക്കാട്, മനോജ്‌ പുളിക്കൽ, ശറഫുദ്ധീൻ നായർത്തോട്, സുന്ദരൻ, ഗൗരി, സുനിത,സൗമിനി, സുജാത എന്നിവർ ചേർന്നാണ് ജഡം സംസ്‌കരിച്ചത്.

Read Also: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE