കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

By Trainee Reporter, Malabar News
Ajwa Travels

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 55 ലക്ഷത്തിലധികം രൂപ വിലവരുന്ന 1256 ഗ്രാം സ്വർണ മിശ്രിതമാണ് വിമാനത്താവളത്തിലൂടെ ഇന്ന് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്‌റ്റംസ്‌ പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നും എത്തിയ വടകര സ്വദേശി അബ്‌ദുൾ റഷീദിനെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തു. ഫ്‌ളൈദുബായ് വിമാനത്തിലാണ് ഇയാൾ നാട്ടിൽ എത്തിയത്.

ശരീരത്തിനുള്ളിൽ സ്വകാര്യഭാഗത്ത് ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ കോഴിക്കോട് നിന്ന് എത്തിയ കസ്‌റ്റംസ്‌ പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്.

Read also: സ്വർണക്കടത്ത് കേസ്; അഭിഭാഷകയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE