സ്വർണക്കടത്ത് കേസ്; അഭിഭാഷകയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

By Trainee Reporter, Malabar News
customs
Representational Image
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്‌റ്റംസ്‌ ആസ്‌ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. കരമന സ്വദേശി അഡ്വ. ദിവ്യയെയാണ് കസ്‌റ്റംസ്‌ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

സ്വപ്‌നയും സരിത്തുമായി ദിവ്യ ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ കസ്‌റ്റംസ്‌ നേരത്തെ ശേഖരിച്ചിരുന്നു. തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടതിന്റെയും മറ്റു സാഹചര്യ തെളിവുകളുടെയും അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച രാവിലെയാണ് ദിവ്യയോട് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. മൊബൈൽ ഫോണും പാസ്‍പോർട്ടും ബാങ്ക് വിവരങ്ങളും ഹാജരാക്കാനും കസ്‌റ്റംസ്‌ നിർദേശിച്ചിട്ടുണ്ട്.

Read also: ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം; നേതാക്കൾ ഡെൽഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE