കോട്ടക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി മലപ്പുറം കോട്ടക്കലിൽ രണ്ടുപേർ പിടിയിൽ. മേനാട്ടിൽ ഓമച്ചപ്പുഴ കരിങ്കപ്പാറ അഷ്റഫ്, കോട്ടക്കൽ നമ്പിയാടത്ത് ചങ്കുവെട്ടിക്കുണ്ട് അബ്ദുൾ റഹ്മാൻ എന്നിവരാണ് പിടിയിലായത്.
മിനി വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് കോട്ടക്കൽ പോലീസ് പിടികൂടിയത്. 15,35,000 രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കോയമ്പത്തൂരിൽ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വന്ന വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി കെ സുദർശൻ, സിഐ എം സുജിത്, എസ്ഐ അജിത് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
Read also: ആരവങ്ങളില്ലാതെ പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കായി ജി സുധാകരൻ എത്തി