ആരവങ്ങളില്ലാതെ പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കായി ജി സുധാകരൻ എത്തി

By News Desk, Malabar News
Ajwa Travels

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം മേൽപാലം പൊതു ഗതാഗത്തിനായി തുറന്ന് നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നെത്തിയ മന്ത്രി ജി സുധാകരൻ ആദ്യത്തെ യാത്രക്കാരനായി. സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

മന്ത്രിയും സംഘവും കടന്ന് പോയതിന് ശേഷം സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. പാലം സമയബന്ധിതമായി പൂർത്തിയാക്കിയ ഇടതുസർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനം നടത്തി. ഇതിന് പിന്നാലെ ഇ ശ്രീധരന് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകരും പാലത്തിലൂടെ പ്രകടനം നടത്തി. പാലം ഗതാഗതത്തിനായി തുറന്ന് നൽകുന്നതിന് സാക്ഷികളായി പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഡിഎംആർസി ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച പാലാരിവട്ടം പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിദഗ്‌ധ സമിതിയുടെ അടിസ്‌ഥാനത്തിൽ പാലം പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. വൈറ്റില, കുണ്ടന്നൂർ, ഇടപ്പള്ളി മേൽപാലങ്ങൾക്കൊപ്പം പാലാരിവട്ടം പാലം കൂടി തുറന്ന് നൽകിയത് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Also Read: കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് വേണ്ട; ജയസാധ്യത കുറവെന്ന് ലീഗ് ജില്ലാ കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE