കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയിൽ സ്ഥാനാർഥി ആക്കരുതെന്ന് ലീഗ് നേതാക്കൾ. ലീഗിന്റെ ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളാണ് ഇബ്രാഹിം കുഞ്ഞിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞോ, മകൻ അബ്ദുൾ ഗഫൂറാ മൽസരിച്ചാൽ ജയസാധ്യത കുറവാണെന്ന് നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാർഥികൾ ആണെങ്കിലും കുഴപ്പമില്ലെന്നും ജില്ലാ ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം, യുഡിഎഫിന് ആത്മവിശ്വാസമുണ്ടെന്ന് യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി. മലപ്പുറം ലീഗ് ഹൗസിൽ വെച്ചാണ് യോഗം ചേർന്നത്. സംസ്ഥാന നേതൃത്വത്തിന് പുറമെ ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
Read also: വിഴിഞ്ഞത്ത് 3 ശ്രീലങ്കൻ ബോട്ടുകൾ പിടിച്ചെടുത്തു; ലഹരികടത്തെന്ന് സംശയം