വിഴിഞ്ഞത്ത് 3 ശ്രീലങ്കൻ ബോട്ടുകൾ പിടിച്ചെടുത്തു; ലഹരികടത്തെന്ന് സംശയം

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്‌റ്റ്ഗാർഡ് പിടിച്ചെടുത്തു. ലഹരിക്കടത്തെന്നാണ് സംശയം. ബോട്ടുകളിൽ പരിശോധന തുടരുകയാണ്.

കഴിഞ്ഞദിവസം മുതൽ വിഴിഞ്ഞം മേഖലയിൽ കോസ്‌റ്റ്ഗാർഡ് പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയത്. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരുണ്ടെന്നാണ് സൂചന. അതേസമയം, പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കോസ്‌റ്റ്ഗാർഡ് പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത ബോട്ടുകൾ വൈകുന്നേരത്തോടെ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റുമെന്നാണ് കരുതുന്നത്. ബോട്ടുകൾ മാറ്റിയതിന് ശേഷം കൂടുതൽ വിവരങ്ങൾ കോസ്‌റ്റ്ഗാർഡ് പുറത്തുവിടുമെന്നാണ് സൂചന.

Read also: 2021-22ൽ 150 കോടിയുടെ നിക്ഷേപം; 1000 സ്‌ക്രീനുകൾ ലക്ഷ്യമിട്ട് പിവിആർ ഗ്രൂപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE