ജില്ലയിൽ അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് പ്രത്യേക വോട്ടിംഗ് കേന്ദ്രം

By Staff Reporter, Malabar News
vote_malabar news
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ കേന്ദ്ര-സംസ്‌ഥാന സർക്കാർ വകുപ്പുകളിലെ അവശ്യ സർവീസ് ജീവനക്കാർക്ക് പോസ്‌റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് ജോലിയിൽ തുടരേണ്ട ഉദ്യോഗസ്‌ഥർക്കാണ് പോസ്‌റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തുന്നത്. ഇതിനായി അവശ്യ സർവീസുകളായി തീരുമാനിച്ച വകുപ്പുകളിൽ ജില്ലാതല നോഡൽ ഓഫീസർമാരെ തിരഞ്ഞെടുക്കും.

നോഡൽ ഓഫീസർമാർ പോസ്‌റ്റൽ ബാലറ്റ് ചെയ്യേണ്ട ജീവനക്കാർക്ക് ഫോറം 12 ഡി നൽകുകയും പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ ശേഷം 17നകം റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കുകയും ചെയ്യണം. ഇത്തരത്തിൽ അപേക്ഷ നൽകിയ വോട്ടർമാർക്ക് പോസ്‌റ്റൽ വോട്ടിംഗ് കേന്ദ്രത്തിൽ വന്നുമാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇവരുടെ വോട്ടർ പട്ടികയിൽ ‘പിബി‘ എന്ന് മാർക്ക് ചെയ്യും. പോസ്‌റ്റൽ ബാലറ്റ് ചെയ്യുന്ന വോട്ടർമാർക്ക് പിവിസിയുടെ മേൽവിലാസം, പ്രവൃത്തി ദിവസം, സമയം എന്നിവ സംബന്ധിച്ച് അറിയിപ്പ് എസ്എംഎസ്, നോഡൽ ഓഫീസർമാർ എന്നിവ വഴി ലഭ്യമാക്കും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വോട്ട് ചെയ്യാം.

Read Also: പാലാരിവട്ടം പാലം; ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE