മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

By Staff Reporter, Malabar News
kanchav-malappuram
Ajwa Travels

മഞ്ചേരി: വിവിധ സ്‌ഥലങ്ങളിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി മഞ്ചേരിയിൽ പിടിയിലായി. പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ മുസമിലിനെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലീസും ചേർന്ന് പിടികൂടിയത്.

മഞ്ചേരി ആനക്കയത്ത് നിന്നാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ അടക്കം ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. വിദേശത്ത് നിന്നും മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ മുസമിൽ വൻ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു.

രണ്ടാഴ്‌ച മുൻപ് 10 കിലോ കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയും കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയുമായ ആളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.

ഇതിന് ശേഷം പോലീസ് നിരീക്ഷണം ശക്‌തമാക്കിയിരുന്നു. ജോലി നഷ്‌ടമായി വിദേശത്തു നിന്നും എത്തുന്ന യുവാക്കളെ ഈ മേഖലയിലേക്ക് കൊണ്ടുവരാൻ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Read Also: തവനൂർ സെൻട്രൽ ജയിൽ; നിർമാണം വേഗത്തിലാക്കാൻ ജയിൽ ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE