Fri, Jan 30, 2026
23 C
Dubai
Home Tags News From Malabar

Tag: News From Malabar

പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നഗരസഭാ മുസ്‌ലിം ലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടന്‍ ആണ് ജീവനൊടുക്കിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചു

കോഴിക്കോട്: മായനാട് ഏഴ് വയസുകാരന് ഷിഗെല്ല രോഗബാധ സ്‌ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്. ഇന്നലെയാണ് വയറിളക്കത്തെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിൽസയിലായിരുന്ന...

പാനൂർ കെ വൽസരാജ് വധക്കേസ്; മുഴുവൻ പ്രതികളും കുറ്റവിമുക്‌തർ

കണ്ണൂർ: പാനൂരിലെ ആർഎസ്എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനും ആയിരുന്ന കെ വൽസരാജിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ഏഴ് സിപിഎം പ്രവർത്തകരെയാണ് കേസിൽ കുറ്റവിമുക്‌തരാക്കിയത്. തലശേരി അഡീ. ജില്ലാ...

തോക്ക് കെണിയില്‍ നിന്ന് വെടിയേറ്റ് മരണം; കെണി വച്ചയാൾക്കെതിരെ കേസ്

കാസർഗോഡ്: കരിച്ചേരിയില്‍ കാട്ടുപന്നിയെ ലക്ഷ്യമാക്കി സ്‌ഥാപിച്ച തോക്ക് കെണിയില്‍നിന്ന് വെടിയേറ്റ് പ്രാദേശിക സിപിഐ നേതാവ് മരിച്ച സംഭവത്തിൽ, കെണി വച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. മരിച്ച കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ മാധവന്‍ നമ്പ്യാരുടെ അയല്‍വാസിയായ...

മണ്ണാർക്കാട് വീണ്ടും പുലി ഭീതിയിൽ; ഇരുന്നൂറിലധികം കോഴികളെ കൊന്നു

പാലക്കാട്: മണ്ണാർക്കാടും പരിസര പ്രദേശങ്ങളും വീണ്ടും പുലി ഭീതിയിൽ. മണ്ണാർക്കാട് തത്തേങ്ങലത്ത് കഴിഞ്ഞ ദിവസം വീണ്ടും പുലിയിറങ്ങി. കോഴിഫാമിലെ ഇരുന്നൂറിലധികം കോഴികളെ പുലി കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തത്തേങ്ങലത്ത് പുലിയെ...

പനി ബാധിച്ച് ഏഴാം ക്ളാസ് വിദ്യാർഥി മരിച്ചു; ഡെങ്കിയെന്ന് സംശയം

സുൽത്താൻ ബത്തേരി: വയനാട്ടില്‍ പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. ബത്തേരി സ്വദേശി അഹ്‌നസാണ് മരിച്ചത്. ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. ഇന്ന് രാവിലെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; 19കാരൻ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാൻ (19)...

‘വീട്ടിൽ കയറി കൊത്തിക്കീറും’; സിപിഎം മാർച്ചിൽ കൊലവിളിയുമായി പ്രവർത്തകർ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരായി സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ കൊലവിളി മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ ലാല്‍, ഷുഹൈബ് എന്നിവരെ ഓര്‍മയില്ലേയെന്ന്...
- Advertisement -