Sat, Feb 7, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

ചൂരൽ ഉൽപന്ന നിർമാണ ശാലയിൽ ‍തീപിടുത്തം

വയനാട്: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിൽ ചൂരൽ ഉൽപന്ന നിർമാണ വിപണനശാലയായി പ്രവർത്തിച്ചിരുന്ന വീടിന് തീപിടിച്ചു. കോഴിക്കോട് സ്വദേശി നെല്ലിക്കോടൻ ബിജുവിന്റെ ഉടമസ്‌ഥതയിലുള്ള വീടാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്‌ടമാണ് തീപിടുത്തത്തിൽ ഉണ്ടായത് എന്നാണ് കണക്കാക്കുന്നത്....

വാഹനങ്ങൾക്ക് 300 രൂപയോളം ഫീസ്, രസീതില്ല; അനധികൃത പേ പാർക്കിങ് തടഞ്ഞു

രാമനാട്ടുകര: ബൈപാസ് ജങ്‌ഷനിൽ മേൽപാലം പരിസരത്ത് നടത്തിയ അനധികൃത പേ പാർക്കിങ് നഗരസഭ അധികൃതർ തടഞ്ഞു. ബൈപാസ് ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ നിർത്തുന്നത് വിലക്കിയ ഭാഗത്താണ് ഫീ പിരിച്ച് പാർക്കിങ് നടത്തുന്നത്....

ആറളം ഫാമിലെ വാറ്റുകേന്ദ്രം നശിപ്പിച്ചു; പിടിച്ചെടുത്തത് 500 ലിറ്റർ വാഷ്

ഇരിട്ടി: ആറളം ഫാമിലെ പതിമൂന്നാം ബ്‌ളോക്കിൽ വനാതിർത്തിയിൽ പ്രവർത്തിക്കുന്ന വൻ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എംവി അഷറഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഇരിട്ടി എക്‌സൈസ്...

മലപ്പുറത്ത് വന്‍ ലഹരിമരുന്ന് വേട്ട

മലപ്പുറം: ജില്ലയിലെ ചാപ്പനങ്ങാടിയില്‍ മൊത്തക്കച്ചവടക്കാരന്റെ വീട്ടില്‍ നിന്നും ലഹരിമരുന്ന് പിടികൂടി. ചാപ്പനങ്ങാടി സ്വദേശി മജീദിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ് സംഘം പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ഇന്ന് രാവിലെയാണ്...

വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ പാഠഭാഗങ്ങൾ ലഘൂകരിക്കണം; കെപിടിഎ

പിലിക്കോട്: മഹാവ്യക്‌തികളുടെ ജീവചരിത്രവും സമൂഹത്തിൽ പാലിക്കേണ്ട അച്ചടക്കവും മര്യാദകളും ചെറിയ ക്‌ളാസുകളിൽ ബോധ്യപ്പെടുത്തുന്ന വിധത്തിൽ പാഠ്യപദ്ധതികൾക്ക് ഊന്നൽ നൽകണമെന്ന് കെപിടിഎ (കേരള പ്രദേശ് ടീച്ചേഴ്‌സ്‌ അസോസിയേഷൻ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വീട്ടിലും റോഡിലും പാലിക്കേണ്ട...

യൂ ട്യൂബ് നോക്കി മോഷണം; മൂന്നിടത്ത് കവർച്ച, ഒടുവിൽ പിടിയിൽ

മലപ്പുറം: യൂ ട്യൂബ് നോക്കി മോഷണം പഠിച്ച് അതൊരു തൊഴിലാക്കിയ പ്രതി പിടിയിൽ. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജൻ (36) ആണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്. ഈ മാസം...

കോഴിക്കോട്ടെ പ്രതിഷേധ പരിപാടി; സുരേന്ദ്രനടക്കം 1500 പേർക്കെതിരെ കേസ്

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കം 1500 ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിലാണ് മാനദണ്ഡ ലംഘനം കണ്ടെത്തിയത്. സുരേന്ദ്രന്...

മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്‌ക്കാനായില്ല

പാലക്കാട്: മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീ അണയ്‌ക്കാനായില്ല. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഫയർ ഫോഴ്‌സ് ഉപേക്ഷിച്ചു. തീപിടുത്തം ഉണ്ടായ സ്‌ഥലത്തെ പ്ളാസ്‌റ്റിക് മാലിന്യങ്ങൾ മുഴുവൻ കത്തി തീരുക...
- Advertisement -