വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ പാഠഭാഗങ്ങൾ ലഘൂകരിക്കണം; കെപിടിഎ

By News Desk, Malabar News
Plus One Admission
Representational Image
Ajwa Travels

പിലിക്കോട്: മഹാവ്യക്‌തികളുടെ ജീവചരിത്രവും സമൂഹത്തിൽ പാലിക്കേണ്ട അച്ചടക്കവും മര്യാദകളും ചെറിയ ക്‌ളാസുകളിൽ ബോധ്യപ്പെടുത്തുന്ന വിധത്തിൽ പാഠ്യപദ്ധതികൾക്ക് ഊന്നൽ നൽകണമെന്ന് കെപിടിഎ (കേരള പ്രദേശ് ടീച്ചേഴ്‌സ്‌ അസോസിയേഷൻ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

വീട്ടിലും റോഡിലും പാലിക്കേണ്ട മര്യാദകൾ, മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽകരണം നടത്തണം, മുതിർന്ന ക്‌ളാസുകളിലെ വിദ്യാർഥികളുടെ മാനസികസമ്മർദം കുറയ്‌ക്കാൻ പാഠഭാഗങ്ങൾ ലഘൂകരിക്കണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

കെപിടിഎ മുൻ സംസ്‌ഥാന പ്രസിഡണ്ട് ടിവി വിജയൻ സമ്മേളനം ഉൽഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് പി ശ്രീദേവി അധ്യക്ഷയായി. സമാഗമം ചിത്ര-സാഹിത്യ പുരസ്‌കാരം നേടിയ ദിനേശൻ പൂച്ചക്കാടിനെ കോൺഗ്രസ് (എസ്) ജില്ലാ വൈസ് പ്രസിഡണ്ട് പിവി ഗോവിന്ദൻ ആദരിച്ചു.

Also Read: രോഗവ്യാപനം ഉയരുന്നു; ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE